പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍; പിടിയിലായത് ഉമ്മന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍

കോണ്‍ഗ്രസ് നേതാവും പഞ്ചായത്തു മെമ്പറുമായ യുവാവ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി

 congress leader , miner girl kidnaped , girl , Tamilnadu , Subin , Congress , police , tamilnadu , rape , sex , കോണ്‍ഗ്രസ് , സുബിന്‍ , പ്രണയം , പൊലീസ് , അറസ്‌റ്റ് ചെയ്‌തു
കൊല്ലം| jibin| Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (19:21 IST)
പ്ലസ്‌ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍. കൊല്ലം ചടയമംഗലം ഉമ്മന്നൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ സുബിനെയാണ് തമിഴ്‌നാട്ടില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തത്.

പ്രണയം നടിച്ച് വശത്താക്കിയ ശേഷം വിദ്യാര്‍ഥിനിയെ സുബിന്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിനിടെയാണ് തമിഴ്‌നാട് പൊലീസ് ഇരുവരെയും സംശയം തോന്നി പിടികൂടുന്നതും ചോദ്യം ചെയ്യുന്നതും. ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവരാന്‍ ചടയമംഗലം പൊലീസ് തമിഴ്‌നാട്ടിലേക്ക് തിരിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :