മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗ​ർ​ഭി​ണി​യാ​ക്കി; രണ്ടു വര്‍ഷമായി തുടരുന്ന പീഡന വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി സ്‌കൂളില്‍ തല കറങ്ങി വീണതിനെത്തുടര്‍ന്ന് - യുവാവ് പിടിയില്‍

വിദ്യാർഥിനിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗർഭിണിയാക്കിയ യു​വാ​വ് അ​റസ്റ്റിൽ

 miner girl raped , raped , police , rape case , malampuzha , Sex , School , sanil , പൊലീസ് , ഗ​ർ​ഭി​ണി , സ്‌കൂള്‍ വിദ്യാര്‍ഥിനി , പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി, പീഡനം , ചൈല്‍ഡ് ലൈന്‍ , മാനഭംഗം
മലമ്പുഴ| jibin| Last Modified തിങ്കള്‍, 30 ജനുവരി 2017 (15:48 IST)
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി ഗ​ർ​ഭി​ണി​യാ​ക്കി​യ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മലമ്പുഴ അ​ക​ല​മ​വാ​രം ഏ​ലാ​ക്ക് മൂ​പ്പ​ൻ​ചോ​ല ഇ​ട​ക്കു​ളം വീ​ട്ടി​ൽ സിനിലിനെയാണ് (30) അറസ്‌റ്റ് ചെയ്‌തത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തിക്കാരിയായ പെണ്‍കുട്ടി സ്‌കൂളില്‍ തല കറങ്ങി വീണതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ സംശയം തോന്നുകയും തുടര്‍ന്ന് ചൈല്‍‌ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൌണ്‍സിലിംഗിലുമാണ് ഗര്‍ഭണിയാണെന്ന വിവരം പുറത്തറിയുന്നത്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി സിനില്‍ രണ്ടു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സിനില്‍ പൊലീസിനോടും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടും വ്യക്തമാക്കി. പ്രതിക്കെതിരെ പൊലീസ് പൊ​ലീ​സ് കേ​സെ​ടു​ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :