തവനൂര്‍ ചില്‍ഡ്രന്‍സ്‌ ഹോമില്‍ നിന്നും അഞ്ചു കുട്ടികളെ കാണാതായി

കണ്ണൂര്‍| VISHNU.NL| Last Updated: ശനി, 16 ഓഗസ്റ്റ് 2014 (10:24 IST)
മലപ്പുറം തവനൂരിലെ ഒബ്‌സര്‍വേഷനില്‍ നിന്ന്‌ അഞ്ചു കുട്ടികളെ കാണാതായി. സാമൂഹ്യക്ഷേമ വകുപ്പ്‌ നടത്തുന്ന ചില്‍ഡ്രന്‍സ്‌ ഹോമില്‍ നിന്നും ഇന്ന്‌ പുലര്‍ച്ചെ മൂന്ന്‌ മണിയോടെയാണ്‌ കുട്ടികളെ കാണാതായത്‌. ഈ സ്‌ഥാപനത്തില്‍ നിന്നും ഇത്‌ രണ്ടാം തവണയാണ്‌ കുട്ടികളെ കാണാതാകുന്ന സംഭവം ഉണ്ടായിരിക്കുന്നത്‌.

കല്‌പറ്റ, പരപ്പനങ്ങാടി എന്നിവിടങ്ങളില്‍ നിന്നും രണ്ടു പേരും കോഴിക്കോട്‌ സ്വദേശികളായ മൂന്ന്‌ പേരെയുമാണ്‌ കാണാതായത്‌.ജീവനക്കാരെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ കടന്നു കളഞ്ഞത്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

നേരത്തേ ഇവിടെ നിന്നും മൂന്ന്‌ കുട്ടികള്‍ ചാടിപ്പോയിരുന്നു. ഇവര്‍ പിന്നീട് ചില്‍ കേസുകളില്‍ പ്രതികളായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :