പെണ്‍കുട്ടികള്‍ക്ക് പീഡനം: 4 പേര്‍ പിടിയില്‍

നാഗര്‍കോവില്‍| Last Updated: ചൊവ്വ, 12 ഓഗസ്റ്റ് 2014 (15:38 IST)
രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസില്‍ 4 പേര്‍ അറസ്റ്റില്‍. അഞ്ചും പതിനാലും വയസുള്ള രണ്ട് വിദ്യാര്‍ഥിനികള്‍ക്കാണ് ദുരന്തമുണ്ടായത്. ട്രെയിന്‍ താമസിച്ചപ്പോള്‍ രാത്രിയില്‍ സ്റ്റേഷനിലെത്തിയ രണ്ട് കുട്ടികളെയും വായ് പൊത്തിപ്പിച്ചിടിച്ച് പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയാണുണ്ടായത്.

കുട്ടികളുടെ കരച്ചില്‍ കേട്ട് എത്തിയ സമീപവാസികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളില്‍ നാലു പേരെ ഓടിച്ചിട്ടു പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തിരുനല്‍വേലി സ്വദേശിയായ വെള്ളദുരൈയും മൂന്നു സുഹൃത്തുക്കളുമാണു പിടിയിലായത്.

ഓടിപ്പോയ പ്രതിയെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :