കാറിനുള്ളില്‍ നാല് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

തൂത്തുക്കുടി| Last Modified ബുധന്‍, 13 ഓഗസ്റ്റ് 2014 (15:52 IST)
തൂത്തുകുടിയിലെ വേടനത്തം
ഗ്രാമത്തില്‍ നിറുത്തിയിട്ടിരുന്ന കാറില്‍ കളിക്കുകയായിരുന്ന നാല് കുട്ടികള്‍ ശ്വാസം മുട്ടിമരിച്ചു. ഇവര്‍ കളിക്കുകയായിരുന്ന കാറിന്റെ ഓട്ടോലോക്ക് വീണതിനെത്തുടര്‍ന്ന് വണ്ടിക്കുള്ളില്‍ നിന്നും പുറത്തിറങ്ങാനാവാതെ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചത്.4 ഉം 7 ഉം 8 ഉം 10 ഉം വയ്സ്സുള്ള നാല് കുട്ടിളാണ് മരണപ്പെട്ടത്.

ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവര്‍.രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോണ്‍ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്ത വണ്ടിയിലാണ് മരണം സംഭവിച്ചത്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :