പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു; നിസാം സുപ്രീംകോടതിയിൽ

ചന്ദ്രബോസ് വധക്കേസ് , കേരള പൊലീസ് , സുപ്രീം കോടതി
ന്യൂഡൽഹി| jibin| Last Modified വെള്ളി, 20 നവം‌ബര്‍ 2015 (13:26 IST)
പ്രോസിക്യൂഷനും അന്വേഷണസംഘവും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സുപ്രീം കോടതിയിൽ. ചന്ദ്രബോസ് വധക്കേസില്‍ പൊലീസ് തന്നെ മര്‍ദ്ദിക്കുകയാണ്. സാക്ഷികളോട്
തനിക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയാണ്. തനിക്കെതിരെ മൊഴി നല്‍കാന്‍ സാക്ഷികളെ പൊലീസ് ഭയപ്പെടുത്തിയെന്നും നിസാം കോടതിയില്‍ സമര്‍പ്പിച്ച ഹർജിയില്‍ വ്യക്തമാക്കുന്നുണ്ട്.

കേരള പൊലീസില്‍ തനിക്കെതിരെ നീക്കം നടക്കുന്നുണ്ട്. അതിനാല്‍
കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയില്‍ നിസാം വ്യക്തമാക്കുന്നുണ്ട്. അതേസമയം, നിസാമിന്റെ ഹർജി പരിഗണിയ്ക്കവേ സുപ്രീംകോടതിയിൽ സർക്കാർ അഭിഭാഷകൻ ഹാജരായില്ല. സർക്കാർ അഭിഭാഷകൻ എവിടെയെന്ന് കോടതി അന്വേഷിയ്ക്കുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :