ബംഗളൂരു സ്‌ഫോടന കേസ്: മദനിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

 സുപ്രീം കോടതി , സുപ്രീംകോടതി , പിഡിപി നേതാവ് ,     സ്‌ഫോടന കേസ്
ന്യുഡല്‍ഹി| jibin| Last Updated: ബുധന്‍, 4 നവം‌ബര്‍ 2015 (09:01 IST)
ബംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒമ്പത് കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന മദനിയുടെ ആവശ്യത്തില്‍ സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും.

സ്‌ഫോടന പരമ്പരയിലെ ചില കേസുകളില്‍ സാക്ഷികളും പ്രതികളും വെവ്വേറെയായതിനാല്‍ കേസുകള്‍ ഒരുമിച്ച് പരിഗണിക്കാനാവില്ലെന്നും അക്കാര്യം വിചാരണകോടതി പരിശോധിക്കട്ടെയെന്നും നേരത്തെ കര്‍ണ്ണാടക സര്‍ക്കാര്‍ വാദിച്ചെങ്കിലും വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :