ചന്ദ്രബോസ് വധക്കേസ്: നിസാമിന്റെ ഭാര്യ അമല്‍ കൂറുമാറി

തൃശൂര്‍| JOYS JOY| Last Modified വ്യാഴം, 12 നവം‌ബര്‍ 2015 (17:04 IST)
വിവാദമായ ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ അമല്‍ കൂറുമാറി. കേസില്‍ പതിനൊന്നാം സാക്ഷിയാണ് അമല്‍. കോടതിയില്‍ നല്കിയ രഹസ്യമൊഴി അമല്‍ മാറ്റി പറയുകയായിരുന്നു.

നിസാമിന് അനുകൂലമായ മൊഴി നല്‍കിയ അമല്‍ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ഉദയഭാനു കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ, തുടര്‍ന്ന് കോടതി ഇവര്‍ കൂറു മാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയിലായിരുന്നു അമല്‍ ഉള്‍പ്പെട്ടിരുന്നത്. അമലിന്റെ ആവശ്യപ്രകാരം രഹസ്യ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ബുധനാഴ്ച ഇവര്‍ വിചാരണക്കായി കോടതിയില്‍ എത്തിയിരുന്നു. പക്ഷേ, കോടതിയില്‍ ഹാജരാകാതെ മടങ്ങുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :