‘കാവേരി’യില്‍ നിന്ന് വെള്ളമില്ല; കര്‍ണാടകയുടെ പക്കല്‍ നിന്ന് 2,480 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട്

‘കാവേരി’യില്‍ നിന്ന് വെള്ളമില്ല; നഷ്‌ടപരിഹാരം തേടി തമിഴ്നാട്

ചെന്നൈ| Last Modified തിങ്കള്‍, 9 ജനുവരി 2017 (13:32 IST)
ആവശ്യത്തിനുള്ള വെള്ളം അനുവദിക്കാത്ത സാഹചര്യത്തില്‍ കര്‍ണാടകയ്ക്കെതിരെ പരാതിയുമായി തമിഴ്നാട്. 2,480 കോടി രൂപ നഷ്‌ടപരിഹാരമായി കര്‍ണാടക നല്കണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം.

തമിഴ്നാടിന് ആവശ്യമായ വെള്ളം കാവേരി നദിയില്‍ നിന്ന് കര്‍ണാടക വിട്ടു നല്കണമെന്ന് സുപ്രീംകോടതി ആയിരുന്നു ഉത്തരവിട്ടത്. ഇരുസംസ്ഥാനങ്ങളും തമ്മില്‍ ജലതര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന്
ആയിരുന്നു ഇത്.

എന്നാല്‍, സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് കര്‍ണാടക വെള്ളം നല്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെ തുടര്‍ന്നാണ് കര്‍ണാടകയുടെ ഭാഗത്തുനിന്ന് നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് തമിഴ്നാട് രംഗത്ത് എത്തിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :