സംഘപരിവാറിന്റെ ആ നുണയും പൊളിഞ്ഞു

എവിടെ പരിപാടി അവത‌രിപ്പിച്ചാലും ഇതാണ് അവസ്ഥയെന്ന് സോഷ്യൽ മീഡിയ

aparna| Last Modified ബുധന്‍, 7 ഫെബ്രുവരി 2018 (16:37 IST)
മതസ്പര്‍ദ്ധ ഉണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചെന്ന ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്. ബിജെപി പ്രവര്‍ത്തകരുടെ പരാതിയില്‍ തെളിവുകൾ ഒന്നുമില്ലാത്ത സാഹചര്യ‌ത്തിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കിയത്.

നേരത്തെ കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകർ അറസ്റ്റിലായിരുന്നു. പിന്നീട് ഇവർക്ക് കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആർ എസ് എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

ഉത്തരേന്ത്യയില്‍ എന്നപോലെ വര്‍ഗീയത കേരളത്തിലും തലപൊക്കുകയാണെന്നും ഇത് ഭീകരമായ അവസ്ഥയാണെന്നും കുരീപ്പുഴ ശ്രീകുമാര്‍ പ്രതികരിച്ചിരുന്നു. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കു നേരെ ഉണ്ടായ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :