കുരീപ്പുഴയ്ക്കെതിരായ ആക്രമണം; 15 ആർ എസ് എസ് പ്രവർത്തകർക്കെതിരെ കേസ്, പ്രതികൾ ഒളിവിലാണെന്ന് പൊലീസ്

അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

aparna| Last Modified ചൊവ്വ, 6 ഫെബ്രുവരി 2018 (09:31 IST)
കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ ആക്രമണത്തിൽ പൊലീസ് അന്വേഷണ്മ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുരീപ്പുഴയെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കുരീപ്പുഴയെ ആക്രമി‌ച്ച പ്രതികളെല്ലാം ഒളിവിലാണെന്നും ഇവരെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പൊലീസിന്റെ അടിയന്തര നടപടി.

സംഭവത്തെ ഗൗരവമായി കണ്ട് ഊര്‍ജിതമായ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കൊല്ലം റൂറല്‍ എസ്.പിക്ക് നിർദേശം നൽകിയിരുന്നു. ഇന്നലെ രാത്രി കോട്ടുക്കലില്‍ കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത്.

കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ചടങ്ങിൽ വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച വിഷയത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെതിരയും സംഘപരിവാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിൽ പ്രകോപിതരായിട്ടായിരുന്നു ആക്രമം.

എന്‍എസ്എസ്സിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :