കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആർ എസ് എസ് ആക്രമണം

ചൊവ്വ, 6 ഫെബ്രുവരി 2018 (07:50 IST)

കവി കുരീപ്പുഴയ്ക്ക് നേരെ ആര്‍ എസ്എസിന്റെ ആക്രമണം. വടയമ്പാടി ജാതിമതല്‍ സമരം സംബന്ധിച്ച വിഷയത്തില്‍ സംസാരിക്കുകയായിരുന്നു കുരീപ്പുഴ. ഇതിനിടയിലാണ് ആക്രണണമുണ്ടായത്. കൊല്ലത്തെ കടയ്ക്കല്‍ കോട്ടുകാലില്‍ വച്ച് ഒരു സംഘം ആളുകൾ അദ്ദേഹത്തിനെ ആക്രമിക്കുകയായി‌രുന്നു. ആക്രമണത്തിൽ അദ്ദേഹം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. 
 
കോട്ടുക്കലില്‍ ഗ്രന്ഥശാലാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് നിര്‍ത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ചടങ്ങില്‍ കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെതിരയും സംഘപരിവാറിനെതിരെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിൽ പ്രകോപിതരായിട്ടായിരുന്നു ആക്രമം.
 
എന്‍എസ്എസ്സിന് കീഴിലുള്ള ഭജനമഠം ദേവീ ക്ഷേത്ര ഭരണസമിതി ഒരേക്കറോളം വരുന്ന മൈതാനം കയ്യേറി സ്വന്തമാക്കിയ ഭൂമിയുടെ പട്ടയം റദ്ദ് ചെയ്യണമാന്നാവശ്യപ്പെട്ടാണ് വടയമ്പാടിയില്‍ സമരം നടക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബിനോയ്ക്കെതിരെ കേസ് ഇല്ലെന്ന് ന്യായികരിച്ചതെന്തിനെന്ന് ദേശീയ നേതൃത്വം, വലഞ്ഞ് സംസ്ഥാന നേതൃത്വം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് കേസ് ...

news

നരേന്ദ്രമോദി പലസ്തീനിലേക്ക്, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം

പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലേക്ക്. ഈ മാസം പത്താം തീയതിയാണ് മോദി പലസ്തീനിലെത്തുക. ...

news

പുറത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയിക്കുള്ളത് ?; കോടിയേരി ധൃതരാഷ്ട്രരെപ്പോലെ അധഃപതിച്ചു - കുമ്മനം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് പുറത്ത് പറയാന്‍ ...

Widgets Magazine