മുസ്ലിം വിശ്വാസിയായ മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; സംഭവം ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍

ജയ്പൂര്‍, ബുധന്‍, 7 ഫെബ്രുവരി 2018 (11:12 IST)

 muslim man , Vinay Meena , Muslim man , Jai Shri Ram , police , മുസ്ലീം , വിനയ് മീണ , ശിരോഹി ഓം പ്രകാശ് , മതവികാരം , ബിജെപി , മര്‍ദ്ദിച്ചു , പൊലീസ്

ബിജെപി ഭരണം കൈയ്യാളുന്ന രാജസ്ഥാനില്‍ മുസ്ലീം സമുദായത്തില്‍ പെട്ട മധ്യവയസ്‌കനെ മര്‍ദ്ദിച്ച് അവശനാക്കി ജയ് ശ്രീറാം’ വിളിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹൂമമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്‌തു.

(18) എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ആക്രമണരംഗം ചിത്രീകരിച്ചത്. സംഭവത്തില്‍ കസ്‌റ്റഡിയിലെടുത്ത മീണയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി എസ്പി ശിരോഹി ഓം പ്രകാശ് അറിയിച്ചു.

മതവികാരം വൃണപ്പെടുത്തി, ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു, ആക്രമണം, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മീണയ്‌ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. കേസിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് മധ്യവയസ്‌കന്റെ പേരുവിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ജയ് ശ്രീറാം എന്നു വിളിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ ദൈവം സര്‍വ്വശക്തനാണെന്ന് മധ്യവയസ്‌കന്‍ മറുപടി നല്‍കിയതോടെയാണ് മീണയും സംഘവും മര്‍ദ്ദനം ശക്തമാക്കിയത്. 25 പ്രാവശ്യം ഇയാളുടെ മുഖത്ത് അടിക്കുകയും ചെയ്‌തു. അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മുസ്ലീം വിനയ് മീണ ശിരോഹി ഓം പ്രകാശ് മതവികാരം ബിജെപി മര്‍ദ്ദിച്ചു പൊലീസ് Police Muslim Man Vinay Meena Jai Shri Ram

വാര്‍ത്ത

news

മുകേഷിനും ഗണേഷിനും സിദ്ദിക്കിനും ആകാമെങ്കിൽ ദിവ്യാ ഉണ്ണിക്കും ആകാം!

നടി ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായെന്ന് വാർത്ത വന്നതു മുതൽ സാമൂഹ്യമാധ്യമങ്ങൾ വഴി ...

news

ആര്‍എസ്എസുകാരുടെ ഉമ്മാക്കി കണ്ടു പേടിക്കുന്നയാളല്ല കുരീപ്പുഴ ശ്രീകുമാര്‍: ജയശങ്കര്‍

പവിത്രൻ തീക്കുനിയെ പോലെ അദ്ദേഹം കവിത പിൻവലിച്ചു മാപ്പു പറയില്ല. ദരിദ്രരുടെയും ദലിതരുടെയും ...

news

ആരോപണങ്ങള്‍ ശക്തം; കമല്‍ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപന വേദി മാറ്റി - ആരാധകര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിവരം

രാഷ്ട്രീയ പ്രവേശനം വ്യക്തമാക്കാനൊരുങ്ങുന്ന നടന്‍ കമല്‍ഹാസനെതിരെ ആരോപണങ്ങള്‍ ...

news

എന്നാണ് വിവാഹമെന്ന് യുവതി; ചോദ്യം ചെയ്യലില്‍ കുപിതനായ യുവാവ് ഗര്‍ഭിണിയെ കഴുത്തു ഞെരിച്ചു കൊന്നു

വിവാഹം എന്നാണെന്ന് അന്വേഷിച്ച ഗര്‍ഭിണിയെ യുവാവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ...

Widgets Magazine