ജാതിയും മതവും നോക്കി വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചു; മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍‌വി

താഴ്ന്ന ജാതിയിലുള്ളവര്‍ക്ക് കുറവ് മാര്‍ക്ക്, ഫലമോ കൂട്ടത്തോല്‍‌വി!

അപര്‍ണ| Last Modified ബുധന്‍, 28 മാര്‍ച്ച് 2018 (08:27 IST)
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൂട്ടത്തോല്‍വി. അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയിലാണ് നാണം‌കെട്ട തോല്‍‌വി. പരീക്ഷയെഴുതിയ 198 വിദ്യാര്‍ത്ഥികളില്‍ 34 പേര്‍ തോറ്റു. ഇതാദ്യമായിട്ടാണ് ഒരു പരീക്ഷയില്‍ ഒറ്റയടിച്ച് ഇത്രയും അധികം ആളുകള്‍ തോല്‍ക്കുന്നത്.

ജാതിയും മതവും നോക്കി മാര്‍ക്ക് കുറച്ചതായി വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മെഡിസിന്‍ വിഭാഗം മേധാവി വിവേചനം കാട്ടുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ പരാതി പറയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭയമാണ്. തോറ്റവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തിയറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ്. പ്രാക്ടിക്കല്‍ വിഭാഗത്തില്‍ സ്വന്തം അധ്യാപകര്‍ മനപ്പൂര്‍വം മാര്‍ക്ക് കുറക്കുകയാരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.

കോളേജില്‍ സ്വയം പഠിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരീക്ഷയില്‍ ജയിച്ച വിദ്യാര്‍ത്ഥികള്‍ പോലും പറയുന്നുണ്ട്. എന്നാല്‍ പഠിപ്പിക്കാന്‍ ക്ലാസ് മുറിയില്‍ പോലും കയറാത്ത അധ്യാപകര്‍ തന്നെ മാര്‍ക്കിടാതെ തോല്‍പ്പിക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണെന്നും ഇതിനെ സംശയമില്ലാതെ കാണാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :