അധ്യാപികമാരെ സ്വീകരിച്ച മാനേജ്‌മെന്റിന്റെ നടപടി സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു - ട്രിനിറ്റി സ്‌കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ്

അധ്യാപികമാരെ സ്വീകരിച്ച മാനേജ്‌മെന്റിന്റെ നടപടി സമൂഹ മനസാക്ഷിയെ ഞെട്ടിച്ചു - ട്രിനിറ്റി സ്‌കൂളിന് വിദ്യാഭ്യാസവകുപ്പിന്റെ നോട്ടീസ്

Gauri neha murder case , Gauri neha , school , police , Gauri , Student death , Trinity Lyceum school , Prasannakumar ,  കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ , ട്രിനിറ്റി സ്കൂള്‍ , ഗൗരി നേഘ , വിദ്യാഭ്യാസവകുപ്പ് , സിന്ധുപോള്‍ , ക്രസന്റ് നെവിസ്
കൊല്ലം| jibin| Last Modified വ്യാഴം, 8 ഫെബ്രുവരി 2018 (11:41 IST)
കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂള്‍ വിദ്യാർഥിനിയായിരുന്ന ഗൗരി നേഘയുടെ മരണത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്ക് പിന്തുണ നല്‍കിയ മാനേജ്‌മെന്റിനെതിരെ വിമര്‍ശനവുമായി വിദ്യാഭ്യാസവകുപ്പ്.

ഗൗരി നേഹയുടെ മരണത്തില്‍ പ്രതികളായ അധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും കേക്ക് മുറിച്ചും ലഡു വിതരണം ചെയ്‌തും സ്വീകരണം നല്‍കി തിരിച്ചെടുത്തതാണ് വിദ്യാഭ്യാസവകുപ്പിനെ ചൊടിപ്പിച്ചത്.

വിഷയത്തില്‍ സ്‌കൂളിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കാട്ടി വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് നല്‍കി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടി സമൂഹ മനസാക്ഷിയെ ഞെട്ടിച്ചെന്നും ഇത് പ്രചരിപ്പിച്ചത് മൂലം വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചെന്നും വിദ്യാഭ്യാസ വകുപ്പ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ അധ്യാപികമാരുടെ സസ്‌പെന്‍ഷനും ശമ്പളത്തോട് കൂടിയ അവധിയായി കണക്കാക്കുമെന്ന കാര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം, അധ്യാപികമാരുടെ സസ്‌പെന്‍ഷന്‍ കാലാവധി ശമ്പളത്തോടുകൂടിയ അവധിയായി കണക്കാക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :