'വീണ്ടും ഡോക്ടറേറ്റ്' - വൈറലായി മോഹൻലാലിന്റെ വാക്കുകൾ

ചൊവ്വ, 30 ജനുവരി 2018 (11:08 IST)

അനുബന്ധ വാര്‍ത്തകള്‍

ആരാധകരെ ആവേശത്തിലാക്കി മോഹൻലാലിന്റെ വാക്കുകൾ. മലയാളികളുടെ സ്വന്തം സൂപ്പർതാരത്തെ തേടി വീണ്ടും ഡോക്ടറേറ്റ് ബിരുദം എത്തിയിരിക്കുകയാണ്. താരത്തിന് ആശംസകൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 
 
പുരസ്കാരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച്  ലാലേട്ടൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്കിൽ ഇട്ടപോസ്റ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരുന്നു. കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന പരിപാടിയിലാണ് പുരസ്കാരത്തെ കുറിച്ച് വാചാലനായത്.  
 
എങ്ങനെയാണ് താൻ സിനിമയിൽ എത്തിയതെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. 'പതിനെട്ടാമത്തെ വയസിൽ വളരെ യാദ്യശ്ചിമമായാണ് സിനിമയിൽ എത്തിച്ചേർന്നത്. 40 വർഷത്തിലധികമായി അഭിനയിക്കുന്നു. കലയുടെ മഹാപ്രവാഹത്തിൽ ഒരു ഇലപോലെ ഞാൻ ഒഴുകുകയായിരുന്നു. ഈ പ്രവാഹം എന്നെ ഏതൊക്കെയോ കടവുകളിലും കരയിലും എത്തിച്ചു. ഇപ്പോഴും ആ പ്രവാഹത്തിൽത്തന്നെയാണ്. എത്തിച്ചേരുന്നതില്ല, ഒഴുകുന്നതിലാണു രസം എന്നു ഞാൻ തിരിച്ചറിയുന്നു'' മോഹൻലാൽ പറഞ്ഞു.
 
ഇത് രണ്ടാം തവണയാണ് മേഹൻ ലാലിന് ഡി ലിറ്റ് പുരസ്കാരം ലഭിക്കുന്നത്. കാലടി ശ്രീ ശങ്കര സംസ്കൃത യൂണിവേഴ്സിറ്റി മോഹൻ ലാലിന് ഡി ലാറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. കൂടാതെ 2010 ൽ സംസ്കൃത യൂണിവേഴ്സിറ്റിയും ഡി ലാറ്റ് ബിരുദം നൽകിയിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹൻലാൽ സിനിമ കോഴിക്കോട് Mohanlal Cinema Calicut

സിനിമ

news

ആമിര്‍ഖാന്‍ ചിത്രത്തിന് ചെലവ് 15 കോടി, കളക്ഷന്‍ ഇതുവരെ 600 കോടി!

ആമിര്‍ഖാന്‍ നായകനായ ചിത്രത്തിന് ചെലവ് 15 കോടി. ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 600 കോടി. ...

news

മമ്മൂട്ടിച്ചിത്രം റിലീസിന് മുമ്പേ ലാഭം, പക്ഷേ മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ല!

നല്ല സിനിമകള്‍ ചെയ്യുന്നതിന് മമ്മൂട്ടിക്ക് പ്രതിഫലം ഒരു തടസമാകാറില്ല. മലയാളിക്ക് ...

news

തമിഴ് ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യരെ മാറ്റി, പകരം നയന്‍‌താര!

തമിഴകത്തെ ഹിറ്റ്മേക്കര്‍ അറിവഴകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍‌താര ...

news

'അമ്മ'യുടെ മക്കൾ തമ്മിലടി തുടങ്ങി ?; അധികാരം പിടിക്കാന്‍ മമ്മൂട്ടിയും ഗണേഷ് കുമാറും !

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ...

Widgets Magazine