ബസ് ചാർജ് വർധിപ്പിക്കും; മിനിമം ചാർജ് 8 രൂപ

ബുധന്‍, 14 ഫെബ്രുവരി 2018 (09:40 IST)

ബസുകളിലെ മിനിമം ചാര്‍ജ്‌ എട്ടു രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാർ തീരുമാനം. ജനങ്ങള്‍ക്ക്‌ അമിതഭാരം ഉണ്ടാകാത്ത രീതിയില്‍ നിരക്കു കൂട്ടാനാണ്‌ മുന്നണി യോഗത്തിന്റെ നിര്‍ദേശം. ഇന്നു ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടായേക്കും. 
 
വിദ്യാര്‍ഥികളുടെ നിരക്കിലും ആനുപാതിക വര്‍ധന ഉണ്ടാകാൻ സാധ്യതയുണ്ട്. എൽഡിഎഫ്‌ മുന്നണിയുടെ നിര്‍ദേശം പ്രാബല്യത്തിലായാല്‍ ഓര്‍ഡിനറി ബസുകളില്‍ മിനിമം ചാര്‍ജ്‌ ഏഴു രൂപയില്‍നിന്ന്‌ എട്ടു രൂപയാകും. ഫാസ്‌റ്റ്‌ പാസഞ്ചറുകളില്‍ മിനിമം ചാര്‍ജ്‌ പത്തില്‍നിന്നു 11 രൂപയാകും. സൂപ്പര്‍ എക്‌സ്‌പ്രസ്‌ നിരക്ക്‌ 13-ല്‍ നിന്ന്‌ 15 ആകും. 
 
ഇന്നലെ വിളിച്ചുചേര്‍ത്ത മുന്നണി യോഗമാണു ബസ്‌ ചാര്‍ജ്‌ വര്‍ധിപ്പിക്കാനുള്ള അനുമതി സർക്കാരിനു നല്‍കിയത്‌. മുന്നണി നിര്‍ദേശത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ സര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കുമെന്ന്‌ എല്‍ഡിഎഫ്‌ യോഗത്തിനു ശേഷം ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാകിസ്ഥാൻ കശ്മീർ ആക്രമിച്ചപ്പോൾ നെഹ്റു ആർ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി

യുദ്ധ സാഹചര്യമുണ്ടായാൽ സൈന്യത്തിന് ആറുമാസവും ആർഎസ്എസിനു മൂന്നു ദിവസവും മതി ...

news

ഇനി സിനിമയിലേക്കില്ല: കമൽ ഹാസൻ

രാഷ്ട്രീയത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഉലകനായകൻ കമൽഹാസൻ. ഇതു സംബന്ധിച്ച് താരം ...

news

ഗൗരി നേഹയുടെ മരണം: വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം ഫലം കാണുന്നു, ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പാൾ രാജിവച്ചു

ഗൗരി നേഹയെന്ന വിദ്യാർത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ...

news

സൈന്യത്തിന്റെ കൈയില്‍ ഇനി മാരക പ്രഹര ശേഷിയുള്ള ഗണ്ണുകള്‍; ഇന്ത്യ 15,935 കോ​ടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

പാകിസ്ഥാനുമായുള്ള ബന്ധം ആടിയുലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സാ​യു​ധ​ സേ​ന​യ്ക്കാ​യി ...

Widgets Magazine