Widgets Magazine
Widgets Magazine

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല

തിരുവനന്തപുരം, ചൊവ്വ, 13 ഫെബ്രുവരി 2018 (16:43 IST)

Widgets Magazine
  bus charge , bus , cabinet , bus charge , LDF , ബസ് ചാര്‍ജ് , മിനിമം ചാര്‍ജ് , എട്ട് രൂപ , എല്‍ ഡി എഫ് , എകെ ശശീന്ദ്രന്‍

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. മിനിമം ചാര്‍ജ് ഏഴിൽ നിന്ന് എട്ട് രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ധാരണ. വിഷയം ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും.

ഫാസ്റ്റ് പാസഞ്ചറുകളുടെ നിരക്ക് 10ൽ നിന്ന് 11രൂപയായും ഉയരും. അതേസമയം,​ വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമുണ്ടാവില്ല.

ചാര്‍ജ് വര്‍ദ്ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമതീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചാര്‍ജ് വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ ഈ മാസം 16 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് എകെജി സെന്‍ററിൽ അടിയന്തര ഇടതുമുന്നണി യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ചാർജ് വർധിപ്പിക്കാൻ സർക്കാരിന് അനുമതി നൽകിയത്.

ഇന്ധനവില വർദ്ധനവിന്‍റെ പേരിൽ കഐസ്ആർടിസി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തില്‍ ചാർജ് വർദ്ധിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നേരത്തെ, ബസ് ചാർജ് ഏഴിൽ നിന്ന് എട്ടാക്കി ഉയർത്താൻ ജസ്റ്റിസ് രാമചന്ദ്രൻ സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

തല മൊട്ടയടിച്ചു, ഇനി വിരുന്ന് നല്‍കണമെന്ന്; ബലാത്സംഗത്തിനിരയായ 12കാരിയോടും കുടുംബത്തിനോടും നാട്ടുകൂട്ടത്തിന്റെ കൊടും ക്രൂരത

ബലാത്സംഗത്തിനിരയായ 12കാരിയേയും മാതാപിതാക്കളെയും ദ്രോഹിച്ച് നാട്ടുകൂട്ടം. പീഡനത്തിനിരയായ ...

news

‘എനിക്ക് ഒന്നുമറിയില്ല, ആരുമായും ബന്ധവുമില്ല’; തുറന്നു പറച്ചിലുമായി കീഴടങ്ങിയ ഗുണ്ട ബിനു

രക്ഷപ്പെട്ട ചെന്നൈയിലെ മലയാളി ഗുണ്ടാ നേതാവ് ബിനു കോടതിയില്‍ കീഴടങ്ങി. കണ്ടാലുടന്‍ ...

news

കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറി; മരിച്ച അഞ്ചു പേരും മലയാളികള്‍ - ഒരാളുടെ നില ഗുരുതരം

കൊച്ചിയിൽ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കപ്പലിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് മരണം. ...

news

തപാലില്‍ വന്ന കത്ത് തുറന്ന നോക്കിയ ട്രംപിന്റെ മരുമകള്‍ ആ‍ശുപത്രിയില്‍

തപാല്‍ വഴി ലഭിച്ച പൊടി ശ്വസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ...

Widgets Magazine Widgets Magazine Widgets Magazine