ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണം; മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ കർശന നിർദേശം

തിങ്കള്‍, 12 ഫെബ്രുവരി 2018 (11:04 IST)

മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും തലസ്ഥാനത്ത് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ക്വാറം തികയാതെ വന്നത് മൂലം മന്ത്രിസഭാ യോഗം മാറ്റിവയ്ക്കേണ്ടിവന്നു. ഈ  സാഹചര്യത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാർക്ക് കർശന നിർദേശം നൽകിയത്. 
 
ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോടു ശുപാർശ ചെയ്യാൻ മാത്രമായി കഴിഞ്ഞ വെള്ളിയാഴ്ച നിശ്ചയിച്ച പ്രത്യേക മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയടക്കം ഏഴുപേർ മാത്രമാണെത്തിയത്. 19 പേരുള്ള മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല.
 
ക്വാറം തികയാതെ വന്ന സാഹചര്യത്തിൽ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭൂമിയിലെ മാലാഖമാരെ ലാത്തികൊണ്ടടിച്ച് പൊലീസ്

ചേര്‍ത്തല കെവിഎം ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിവരുന്ന നഴ്‌സുമാര്‍ക്ക് നേരെ പൊലീസിന്റെ ...

news

വിജിലൻസ് മേധാവിയാകാൻ ശ്രീലേഖ? അണിയറയിൽ നീക്കങ്ങൾ ശക്തം

സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡിജിപി ആര്‍. ...

news

അധികൃതർ കഴി‌ക്കുന്ന മീൻകറി തന്നെ വേണം, സുനിക്ക് വേണ്ടി സഹതടവുകാരൻ മോഷണം തുടങ്ങി

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറിന് ജയിലിൽ സ്പെഷ്യൽ വിഭവങ്ങൾ. ...

Widgets Magazine