വിജിലൻസ് മേധാവിയാകാൻ ശ്രീലേഖ? അണിയറയിൽ നീക്കങ്ങൾ ശക്തം

വിജിലൻസ് കസേര ശ്രീലേഖയ്ക്കൊപ്പമോ?

aparna| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2018 (08:20 IST)
സംസ്ഥാന വിജിലന്‍സിന്റെ സ്വതന്ത്രചുമതലയുള്ള മേധാവിയായി ജയില്‍ മേധാവി ഡിജിപി ആര്‍. ശ്രീലേഖയെ നിയമിക്കാൻ സാധ്യത. ഇക്കാര്യത്തില്‍ ധാരണയായെന്നാണ് സൂചനകൾ. ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിച്ചേക്കും. 15-നകം നിയമനനടപടി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം.

അങ്ങനെയെങ്കിൽ, മൂന്ന് ദിവസത്തിനുള്ളിൽ വിജി‌ലൻസ് മേധാവിയായി ചുമതലയേൽക്കാനാണ് സാധ്യത. ശ്രീലേഖയ്ക്കുപുറമേ, വിജിലന്‍സ് എ.ഡി.ജി.പി. ഷേഖ് ദര്‍വേഷ് സാഹേബ്, എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്, ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരേയും പ്രസ്തുത സ്ഥാനത്തേക്ക് സർക്കാർ പരിഗണിക്കുന്നുണ്ട്.

ശ്രീലേഖയെ വിജിലന്‍സ് ഡയറക്ടറായി നിയോഗിച്ചാലും തത്കാലം ജയില്‍ ഡിജിപിയുടെ ചുമതലയിലും തുടരാനാണ് സാധ്യത. സംസ്ഥാനത്തെ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയായ അവര്‍, സി.ബി.ഐ.യില്‍ സൂപ്രണ്ടായി നാലുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :