നാളെ ബിജെപി ഹർത്താൽ; അവശ്യ സർവീസുകളെ ഒഴിവാക്കി

പാലക്കാട്, വെള്ളി, 6 ജനുവരി 2017 (17:23 IST)

Widgets Magazine
  BJP strike , Palakkad , BJP , CPM ,  strike , Radhakrishnan death , ബിജെപി ഹർത്താൽ , രാധാകൃഷ്‌ണന്‍ , പാലക്കാട് ജില്ല , ബിജെപി
അനുബന്ധ വാര്‍ത്തകള്‍

പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്‌ണന്റെ മരണത്തെ തുടർന്നാണ് ശനിയാഴ്‌ച രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ഹർത്താലിൽ നിന്ന് പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

കഞ്ചിക്കോട് മേഖലയിൽ വീട്ടിനുള്ളിൽ തീപടർന്നുണ്ടായ ദുരന്തത്തിൽ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ചടയൻകാലായി ശ്രീവത്സത്തിൽ രാധാകൃഷ്ണനാണ് (44) മരിച്ചത്.

ആക്രമകാരികൾ തീയിട്ട ബൈക്കിൽനിന്നു സമീപത്തു സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറിലേക്കു തീപടർന്നുണ്ടായ പൊട്ടിത്തെറിയിലാണു രാധാകൃഷ്ണന് പൊള്ളലേറ്റത്. സംഭവത്തിന് പിന്നില്‍ രാഷ്‌ട്രീയ പകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ...

news

സിനിമാ സമരം: ഗണേഷിന്റെ പ്രസ്‌താവനയില്‍ ഞെട്ടി സംഘടനകള്‍

സംസ്ഥാനത്തെ സിനിമാ സമരത്തെ ശക്തമായി എതിര്‍ത്ത് മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) ...

news

വിഎസിനെതിരെ നടപടി: പിബി കമ്മീഷന്‍ റിപ്പോർട്ടിൽ ഞായറാഴ്ച ചർച്ച - ജയരാജന്‍ രക്ഷപ്പെട്ടേക്കും

മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനെതിരായ സിപിഎം പൊളിറ്റ് ബ്യൂറോ കമ്മീഷന്‍ റിപ്പോർട്ട് ...

news

കന്നുകാലികൾക്ക് ആധാർ കാർഡോ? പാസ്പോർട്ട് വരെയുണ്ട്, പിന്നെയാ!

കന്നുകാലികൾക്ക് തിരിച്ചറിയൽ രേഖ നടപ്പിലാക്കുന്നുവെന്ന് നരേന്ദ്ര മോദി സർക്കാർ ...

Widgets Magazine