പലയിടത്തും പാര്‍ട്ടി ദുര്‍ബലം; സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ജനകീയ സമരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം - കേന്ദ്ര നേതൃത്വത്തിന് വീണ്ടും വിഎസിന്റെ കത്ത്

വിഎസ് വീണ്ടും കത്ത് നല്‍കി; പ്രശ്‌നം ഗുരുതരം - ഇത്തവണ കത്ത് കത്തും

  vs achuthandan letter , vs achuthandan , pinarayi vijyan , cpm , CPI , BJP , സിപിഎം , വിഎസ് അച്യുതാനന്ദൻ , കേന്ദ്രകമ്മിറ്റി , വിഎസ് , വിഎസ് കത്ത് നല്‍കി
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 5 ജനുവരി 2017 (14:21 IST)
സംഘടനയെ ശക്തിപ്പെടുത്താന്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് കേന്ദ്ര നേതൃത്വത്തിന് കത്തു നൽകി. സിപിഎമ്മിന്റെ കേന്ദ്ര നേതൃയോഗങ്ങള്‍ക്ക്
തുടക്കമായതിന് പിന്നാലെയാണ് വിഎസ് വീണ്ടും കത്ത് നല്‍കിയത്.

ദേശീയ തലത്തിലുള്ള പ്രക്ഷോഭങ്ങൾ ഏറ്റെടുക്കുന്നതിനായി സംഘടനയെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. നോട്ട് നിരോധനം അടക്കമുള്ള വിഷയങ്ങളിൽ ദേശീയ തലത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം നടത്തണം. സംഘടന ദുർബലമായ സ്ഥലങ്ങളിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ജനകീയ സമരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണം. പലയിടത്തും പാര്‍ട്ടി ദുര്‍ബലമാണ്. ജനകീയ സമരങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിൽ പിന്നോട്ട് പോയിട്ടുണ്ടോയെന്ന് സംശയമുണ്ട്. ഈ അവസ്ഥ മറികടക്കാനുളള നീക്കങ്ങള്‍ കേന്ദ്രകമ്മിറ്റിയില്‍ ഉണ്ടാകണമെന്നും കത്തില്‍ പറയുന്നു.

പാർട്ടി പ്രവർത്തകരെ മാത്രമല്ല ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് ഇനി നടത്തേണ്ടത്. ജനങ്ങളെ കൂടുതലായി സമരരംഗത്ത് കൊണ്ടുവരുന്നതിന് സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയേ മതിയാവൂ. അടിയന്തരമായി സംഘടനയെ സമരസജ്ജമാക്കണമെന്നും വിഎസ് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

വിഎസിന്റെ കത്ത് കേന്ദ്ര നേതൃത്വം തള്ളില്ലെന്നും നിലവിലെ സാഹചര്യത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പ്രാധാന്യം അര്‍ഹിക്കുന്നതുമാണെന്നാണ് ചില നേതാക്കള്‍ വ്യക്തമാക്കുന്നത്. മകന്‍ വിഎസ് അരുണ്‍കുമാര്‍ മുഖേനെയാണ് കത്ത് കേന്ദ്രനേതാക്കളുടെ പക്കല്‍ എത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :