തിരുവനതപുരത്ത് ബി ജെ പി പ്രവത്തകന് വെട്ടേറ്റു

വെള്ളി, 13 ഏപ്രില്‍ 2018 (15:33 IST)

തിരുവനന്തപുരം: കരമനയിൽ ബി ജെ പി നെതാവിനെ അജ്ഞാത സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. മേലാംകോട് വാര്‍ഡ് കൗണ്‍സിലറുമായ ബി ജെ പിയുടെ ജില്ലാ സെക്രട്ടറി പാപ്പനംകോട് സജിക്കാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ അജ്ഞാത സംഘം സജിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 
 
വെള്ളിയാഴ്ച രാവിലെയോടെയാണ് ആക്രമണം. കരമന ജംഗ്ഷനിലൂടെ ബൈക്കിൽ യാത്ര ചെയ്യവെ അജ്ഞാത സംഘം സജിയേയും കൂടെയുണ്ടായിരുന്ന കരമന ഏരിയാ സെക്രട്ടറി പ്രകാശിനെയു അക്രമിക്കുകയായിരുന്നു. അക്രമത്തിൽ സജിക്ക് വെട്ടേറ്റു. 
 
സജിക്ക് തലയിൽ വെട്ടേറ്റതായാണ് പുറത്തുവരുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ സജിയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജിയെ വധിക്കാൻ ശ്രമിച്ചത് സി പി എമ്മാണെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് ആരോപണമുന്നയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആസിഫയെ ക്രൂരമായി ബലാത്സംഗം ചെയ്തത് കുടുംബത്തോടെ നാട്ടില്‍ നിന്നും ഓടിക്കാന്‍!

കതുവയിലെ രസാന ഗ്രാമത്തിലേക്ക് രാജ്യത്തിന്റെ കണ്ണുകള്‍ പായുന്നത്. രാജ്യം മുഴുവന്‍ ആസിഫ ...

news

രണ്ടാനച്ഛന്‍ ഒമ്പതുകാരിയെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; പീഡന വിവരം വെളിപ്പെടുത്തിയത് കുട്ടിയുടെ മാതാവ്

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് രണ്ടാനച്ഛന്‍ കു​ട്ടി​യെ ലൈംഗികമായി ഉപയോഗിച്ചത്. ഈ ...

news

എനിക്ക് കിട്ടുമെന്ന പ്രതീക്ഷയൊന്നും ഇല്ലായിരുന്നു: ഫഹദ് ഫാസില്‍

65ആമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ മിന്നിത്തിളങ്ങി മലയാള സിനിമ. പ്രത്യേക ...

news

കണ്ണൂരിൽ വീട്ടിൽ ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; ആർ എസ് എസ് പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ

ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ആർ എസ് എസ് പ്രവർത്തകന്റെ കൈപ്പത്തി ...

Widgets Magazine