ആസിഫ: ഭയവും അപമാനവും തോന്നുന്നെന്ന് ബല്‍‌റാം

കൊച്ചി, വ്യാഴം, 12 ഏപ്രില്‍ 2018 (22:21 IST)

ആസിഫ, ബല്‍‌റാം, കത്തുവ, മോദി, ഹിന്ദുത്വ, Asifa, Belram, Kathua, Modi

ആസിഫയുടെ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യ വിറങ്ങലിച്ചുനില്‍ക്കുകയാണ്. പ്രതിഷേധം രാജ്യമാകെ പുകഞ്ഞുകത്തുന്നു. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് വലിയ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. ടി വി ചാനലുകളില്‍ ആസിഫയ്ക്കെതിരായ ക്രൂരത തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം.
 
ആസിഫയ്ക്കുണ്ടായ ദുര്‍ഗതിയില്‍ ശക്തമായി പ്രതിഷേധിച്ച് കോണ്‍‌ഗ്രസ് രാഷ്ട്രീയനേതൃത്വമാണ് കൂടുതല്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വി ടി ബല്‍‌റാം എം എല്‍ എ ഈ വിഷയത്തില്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം:
 
മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവില്‍ അതിക്രൂരമായി കൊന്നുകളയപ്പെടാന്‍ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓര്‍ത്ത് സത്യത്തില്‍ ഭയവും അപമാനവുമാണ് തോന്നുന്നത്.
 
അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാര്‍ എന്ന ഭീകര സംഘടനയുടെ ശ്രമം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരത്തിലേക്ക്, കിടത്തി ചികിത്സ നിര്‍ത്തുന്നു

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. വെള്ളിയാഴ്ച മുതലാണ് ...

news

കത്തുവ പീഡനം മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ അ​തി​ക്ര​മമെന്ന് രാ​ഹു​ൽ

ജ​മ്മു കശ്‌മീരിലെ കുത്തവയില്‍ ​എ​ട്ടു​വ​യ​സു​കാ​രി ആസിഫ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​യി ...

news

കസ്‌റ്റഡിമരണത്തില്‍ എസ്ഐ പ്രതിയാകും; സിഐ ഉള്‍പ്പടെ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍ - സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

വരാപ്പുഴയില്‍ ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ...

news

ആസിഫയെ കാണാന്‍ കണ്ണില്ലാത്തവര്‍ !

ആസിഫ എന്നത് ഇന്ന് കണ്ണീരുണങ്ങാത്ത ഒരു പേരാണ്. അവളും ഇന്ത്യയുടെ മകളാണ്. ഒരു എട്ടുവയസുകാരി ...

Widgets Magazine