ബിനോയ്ക്കനുകൂലമായ കോടതി വിധി; പത്രസമ്മേളനത്തില്‍ നിന്ന് മര്‍സൂഖി പിന്തിരിഞ്ഞു, കോടിയേരിക്കും മകനും ആശ്വാസം

തിങ്കള്‍, 5 ഫെബ്രുവരി 2018 (08:02 IST)

അനുബന്ധ വാര്‍ത്തകള്‍

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തെക്കുറിച്ചു യുഎഇ പൗരനും ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന പത്രസമ്മേളനം മാറ്റിവച്ചു. 
 
നാളെ തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്രസമ്മേളനം നടത്തുമെന്ന് മര്‍സൂഖി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചുള്ള പരാമര്‍ശങ്ങൾ ഒന്നും തന്നെ പാടില്ലെന്ന് കോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പത്രസമ്മേളനം മാറ്റിവെച്ചത്. 
 
പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കി. ശ്രീജിത്ത് വിജയനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കു കരുനാഗപ്പള്ളി സബ്‌കോടതിയാണു വിലക്കേര്‍പ്പെടുത്തിയത്. ദുബായ് ബിസിനസുകാരന്‍ രാഖുല്‍ കൃഷ്ണ തന്റെ പേരു ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി ശ്രീജിത്ത് വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ ഇടപെടല്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആരാധകന്റെ മരണത്തിൽ ഹൃദയം തകർന്ന് ദുൽഖർ

സ്വന്തം ആരാധകന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ. ഹർഷാദ് പികെ എന്ന ...

news

തോമസ് ഐസകിന്റെ ഉഴിച്ചിലിനും റൂം വാടകയ്ക്കും 1.20 ലക്ഷം; പൊതുഖജനാവ് ധൂർത്തടിച്ച് ധനമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വാദിക്കവേ പൊതുഖജനാവ് ധൂർത്തടിച്ചു ...

news

സ്പീക്കറുടെ കണ്ണട വിവാദം; ചട്ട വിരുദ്ധമല്ല, കൃത്രിമ രേഖകൾ ഉണ്ടാക്കിയിട്ടില്ലെന്ന് സുനിൽ കുമാർ

കണ്ണട വിവാദത്തിൽ സ്പീക്കർക്ക് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനിൽ കുമാറും റവന്യു ...

news

തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്, എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം: അമല പോള്‍

ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരസ്യമായി രംഗത്തെത്തിയ നടി അമല പോളിന് ...

Widgets Magazine