അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട, ബിനോയ് ദുബായിലുണ്ട്; പാർട്ടിയുടെ നിലപാട് മുമ്പ് തന്നെ അറിയിച്ചിട്ടുണ്ട് - കോടിയേരി

തിരുവനന്തപുരം, ചൊവ്വ, 30 ജനുവരി 2018 (16:39 IST)

 Kodiyeri Balakrishnan , Cpm , Binoy , കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം , ബിനോയ് കോടിയേരി

ബിനോയ് കോടിയേരിക്കെതിരെ നിന്നുയര്‍ന്ന സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ മറുപടിയുമായി പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍.

ബിനോയ്ക്കെതിരെ പരാതി നൽകിയ അറബി ഇവിടെ വന്നു ബുദ്ധിമുട്ടേണ്ട. ബിനോയ് ദുബായിലുണ്ട്, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നിയമനടപടികൾ അവിടെ സ്വീകരിക്കാമെന്നും കോടിയേരി പറഞ്ഞു.

ബിനോയിയുമായുള്ള ഇടപാടിന്റെ പേരില്‍ ഒരു അറബിയും തന്നെ വന്ന് കണ്ടിട്ടില്ല. ഇല്ലാത്ത പ്രശ്എനം എങ്ങനെ പരിഹരിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ദുബായ് നിയമപ്രകാരം പരിഹരിക്കണം. ഏതെങ്കിലും മാധ്യമവാര്‍ത്തയില്‍ തകരുന്നതല്ല സിപിഎം എന്നും കോടിയേരി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിക്കുന്ന മാധ്യമങ്ങൾക്ക് അജണ്ടകളുണ്ടെന്നും കോടിയേരി അദ്ദേഹം വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. താനുമായി ബന്ധപ്പെട്ട് ഒരു ബിസിനസും നടന്നിട്ടില്ല. ഇക്കാര്യത്തിൽ പാർട്ടിയുടെ നിലപാട് പാർട്ടി സെക്രട്ടറിയേറ്റും ഉന്നത നേതൃത്വവും അറിയിച്ചിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ദിലീപിന്റെ ആവശ്യം നടക്കില്ലെന്ന്; നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് പൊലീസ്

ദൃശ്യങ്ങൾ ആവശ്യപ്പെട്ടുളള ദിലീപിന്‍റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ നിലപാട് ...

news

കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് തിളച്ച കറി ഒഴിച്ചു; പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ

ഉച്ചഭക്ഷണത്തിനൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാ‍സുകാരന്റെ ദേഹത്ത് സ്കുളിലെ ...

news

വേദിയിൽ ഇരുന്നില്ല, പിൻനിരയിൽ സാധാരണക്കാരനായി ദിലീപ്!

തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ ദിലീപ് പങ്കെടുത്തു. ...

Widgets Magazine