കോടിയേരിയുടെ മകന് ദുബായിൽ പുറത്ത് പറയാൻ കൊള്ളാത്ത ബിസിനസ്സ്?- ആരോപണവുമായി അഡ്വ. ജയശങ്കർ

ബിനോയുടെ ബിസിനസ്സ് എന്തായിരുന്നുവെന്ന് വെളിപ്പെടുത്തി ജയശങ്കർ

aparna| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (08:35 IST)
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മകന്റെ ബിസിനസുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ദുബായ് പോലീസിന്റെയും കോടതിയുടേയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ബിനോയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കിലും അതോട് കൂടി കേസ് ഒതുങ്ങിയെന്ന് കരുതുന്നത് വെറുതെയാണെന്ന് വ്യക്തമാകുന്നു.

അഞ്ചാം തിയ്യതിക്കുള്ളില്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യപ്പെടുത്തും എന്നാണ് ദുബായ് കമ്പനിയുടെ താക്കീത്. അതിനിടെ കോടിയേരിക്കും മകനുമെതിരെ വെളിപ്പെടുത്തലുകളുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്.

കോടിയേരിയുടെ മകന് ദുബായില്‍ എന്ത് ബിസ്സിനസ്സാണ് എന്നത് സംബന്ധിച്ച് തന്നോട് ഒരു യുഡിഎഫ് നേതാവ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു. കോടിയേരിയുടെ മകൻ ദുബായില്‍ ഡാന്‍സ് ബാര്‍ നടത്തി പരാജയപ്പെട്ടെന്ന് തന്നോടൊരു യുഡിഎഫ് നേതാവ് പറഞ്ഞിട്ടുണ്ട് എന്നാണ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍.

പുറത്ത് പറയാന്‍ പറ്റുന്ന ബിസിനസ്സല്ല കോടിയേരിയുടേയും വിജയന്‍ പിള്ളയുടേയും മക്കള്‍ ദുബായില്‍ നടത്തിയത് എന്നും ജയശങ്കര്‍ ആരോപിക്കുന്നു. കോടിയേരിയോ അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാരോ സമ്പന്നരല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്ങനെയാണ് ദുബായ് പോലൊരു നഗരത്തില്‍ ഇത്രയേറെ തുക ബിസിനസ്സിന് മൂലധനമായി ബിനോയ് കോടിയേരിക്ക് സ്വരൂപിക്കാന്‍ സാധിച്ചതെന്നും ജയശങ്കര്‍ ചോദിക്കുന്നു.

നേരത്തേയും കോടിയേരി ബാലകൃഷ്ണനെ ഈ വിഷയത്തിൽ പരിഹസിച്ച് ജയശങ്കർ രംഗത്തെത്തിയിരുന്നു. 'മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും ദുർവൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവിൽ അരിയെത്താതെ മരിച്ചു. മകൻ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിന്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാർട്ടിക്ക് അപകീർത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം'. - എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :