ബിനോയ് അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയോ? യെച്ചൂരിയുടെ വാക്കുകൾ വൈറലാകുന്നു

ഞായര്‍, 4 ഫെബ്രുവരി 2018 (11:10 IST)

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി കിട്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും പദവി ദുരുപയോഗം ചെയ്തു പണമുണ്ടാക്കാന്‍ പാടില്ലെന്നതാണ് സിപിഐഎമ്മിന്റെ നയമെന്ന് യെച്ചൂരി പത്രസമ്മേളനത്തി വ്യക്തമാക്കി.
 
തനിക്ക് ലഭിച്ച പരാതി പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന നേതൃത്വത്തിനു കൈമാറി. ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിശദീകരിച്ചിട്ടുണ്ട്. കൂടുതല്‍ നടപടി വേണമോയെന്ന് പിന്നീട് നോക്കാമെന്നും യെച്ചൂരി പറഞ്ഞു. ബിനോയിക്കെതിരേയുള്ള പരാതിയില്‍ കേരള ഘടകം കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ട് യെച്ചൂരി വ്യക്തമാക്കി.
 
അതോടൊപ്പം, അമിത് ഷായുടെ മകനെതിരായ ആരോപണത്തിലേതുപോലെ അന്വേഷണം ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യത്തിന്, ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു മറുപടി. അമിത് ഷായുടെയും കോടിയേരിയുടെയും കാര്യത്തില്‍ ഇരട്ടത്താപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തോമസ് ചാണ്ടിയെ രക്ഷിച്ച് ശശീന്ദ്രൻ; ചാണ്ടിക്ക് പങ്കില്ല, ഹർജിക്കാരി ആരാണെന്ന് അറിഞ്ഞത് വാർത്തകളിലൂടെയെന്ന് മന്ത്രി

തനിക്കെതിരായ ഹർജിയിൽ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ...

news

ശ്രീജീവിന്റെ കസ്റ്റഡി മരണം; കുറ്റാരോപിതരായ പൊലീസുകാർ ഇപ്പോഴും സർവ്വീസിൽ, ശ്രീജിത്ത് ഇന്ന് മുതൽ വീണ്ടും സമരം തുടങ്ങും

സഹോദരന്റ കസ്റ്റഡി മരണത്തിൽ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവ്വീസിൽ ...

news

സമരത്തിനിടെ ചിലര്‍ പണപ്പിരിവ് നടത്തി, മാനസികമായി പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ശ്രീജിത്ത്

സെക്രട്ടേറിയറ്റിനു മുന്നില്‍ താന്‍ നടത്തിയ സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ...

news

മുട്ട വാങ്ങിയപ്പോള്‍ ഒരു രൂപ കുറഞ്ഞു; മധ്യവയസ്കനെ ചവിട്ടിക്കൊന്നു

മുട്ട വാങ്ങിയാപ്പോള്‍ ഒരു രൂപ കുറഞ്ഞതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ മധ്യവയസ്കന്‍ ...

Widgets Magazine