ബിനോയിക്കെതിരെ കേസുകള്‍ ഒന്നും ഇല്ലെന്ന് ദുബായ് പൊലീസ്

തിരുവനന്തപുരം, വ്യാഴം, 25 ജനുവരി 2018 (16:23 IST)

 ബിനോയി കോടിയേരി, ബിനീഷ് കോടിയേരി, ദുബായ്, പൊലീസ്, കേസ്, വഞ്ചന, രാകുല്‍ Binoy Kodiyeri, Bineesh Kodiyeri, Dubai, Police, Case, Rakul Binoy Kodiyeri Controversy

ബിനോയ് കോടിയേരിക്കെതിരെ നിലവില്‍ കേസുകളൊന്നും ഇല്ലെന്ന് ദുബായ് പൊലീസ്. ബിനോയിയുടേത് നല്ല സ്വഭാവമാണെന്ന് സാക്‍ഷ്യപ്പെടുത്തി പൊലീസ് സര്‍ട്ടിഫിക്കേറ്റ് നല്‍കി.

കേരളത്തില്‍ വിവാദം ചൂടുപിടിച്ചപ്പോള്‍ ബിനോയ് കോടിയേരി തന്നെയാണ് ദുബായ് പൊലീസിനെ സമീപിച്ച് ഇത്തരത്തില്‍ സര്‍ട്ടിഫിക്കേറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്‍പ്രകാരമാണ് പൊലീസ് ഇപ്പോള്‍ ബിനോയിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ക്രിമിനല്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ടുമെന്‍റ് ആക്ടിംഗ് ഡയറക്ടര്‍ ജനറലിന്‍റെ പേരിലാണ് സര്‍ട്ടിഫിക്കേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ നിയമപരമായ അവകാശങ്ങള്‍ക്ക് പൊലീസ് വകുപ്പിന് ബാധ്യതയില്ലെന്ന് സര്‍ട്ടിക്കേറ്റിലുണ്ട്.

ബിനോയ് കോടിയേരി പലരില്‍ നിന്നായി 13 കോടി രൂപ വായ്പ വാങ്ങിയ ശേഷം തിരിച്ചടയ്ക്കാതെ ദുബായില്‍ നിന്ന് കടന്നെന്നായിരുന്നു മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട്. ഇത് പ്രതിപക്ഷവും ബി ജെ പിയും ഏറ്റെടുത്തതോടെ കേരളത്തില്‍ വലിയ വിവാദത്തിന് കാരണമാകുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നു നടന്നത്; അക്കാര്യം ഇപ്പോള്‍ പറയേണ്ടി വന്നതു പോലും മോശമായി തോന്നുന്നു: മിതാലി രാജ്

ഹരിയാനയിലെ ഗുരുഗാവില്‍ സ്‌കൂള്‍ ബസ്സിന് നേരെ രജ്പുത് കര്‍ണി സേന നടത്തിയ ആക്രമണത്തില്‍ ...

news

ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ല - അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള ...

news

കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; ബിനോയ് കോടിയേരി വിഷയത്തിൽ യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

യുഡിഎഫിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിനോയ് ...

news

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. ...

Widgets Magazine