ദൃശ്യങ്ങൾ സുനി ആ സ്ത്രീയെ ഏൽപ്പിച്ചു, അവർ അത് പിറ്റേന്ന് തന്നെ ദുബായിലെത്തിച്ചു; ദിലീപിന്റെ ദുബായ് യാത്രയ്ക്ക് പിന്നിൽ?

ശനി, 25 നവം‌ബര്‍ 2017 (09:10 IST)

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും സിം കാർഡും കണ്ടെത്താൻ പൊലീസിനു ഇതുവരെ സാ‌ധിച്ചില്ല. എന്നാൽ, ഇതു രണ്ടും കണ്ടെത്തുന്നതിനായി പ്രതികളിൽ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്.
 
കുറ്റകൃത്യം നടന്നതിനു ശേഷം ആ ദിവസം രാത്രി തന്നെ സുനി ഈ പറയുന്ന വനിതയെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ട്. പൊന്നുരുന്നി ജൂനിയർ ജനതാ റോഡിലെ ഈ വനിതയുടെ വീടിന്റെ മതിൽ ചാടികടന്നാണ് സുനി രാത്രി അവിടെ എത്തിയത്. ഇതിന്റെ ക്യാമറ ദൃശ്യങ്ങൾ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും പൊലീസ് കണ്ടെത്തി.
 
ഇതറിഞ്ഞിട്ടും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്തുകൊണ്ടാണ് കൂടുതൽ പരിശോധന നടത്താതിരുന്നതെന്നും പരിശോധിക്കും. നിർണായക തൊണ്ടിമുതൽ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവർ മൊഴി നൽകിയതെന്നാണു പൊലീസ് നിഗമനം. 
 
മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ കഴിഞ്ഞാൽ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. അതേസമയം, ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദിലീപ് ഈ മാസം 29നു ദുബായിലേക്ക് പോകും. ഇതിനു കോടതി അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന തെളിവായ മൊബൽ ഫോണും സിം കാർഡും ദുബായിലാണ് ഉള്ളതെന്നും ഇത് നശിപ്പിക്കാനാണ് ദിലീപ് വിദേശയാത്ര ആവശ്യപ്പെട്ടതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
 
ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം സുനി മെമ്മറി കാർഡ് ഉൾപ്പെടുന്ന തെളിവുകൾ ബന്ധുവായ യുവതിക്ക് നൽകുകയും. അവർ പിറ്റേന്ന് ദുബായിലേക്ക് തിരിക്കുകയും ചെയ്തിട്ടുണ്ടാകാമെന്നാണ്. ഇങ്ങനെയെങ്കിൽ തെളിവുകൾ സ്ത്രീ ദുബായിൽ എത്തിച്ചിട്ടുണ്ടാകും. ഇത് നശിപ്പിക്കാനാണ് ദിലീപ് ദുബായിലെക്ക് പോകുന്നതെന്നാണ് ആരോപണം.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഓട്ടോയിൽ കയറിയതു മുതൽ ഡ്രൈവർ മോശമായി സംസാരിച്ചു, നിർ‌ത്താൻ പറഞ്ഞപ്പോൾ സ്പീഡ് കൂട്ടി; രക്ഷപെടാൻ ശ്രമിച്ച യുവതിക്ക് ഗുരുതര പരിക്ക്

ഓട്ടോ ഡ്രൈവർ മോശമായി പെരുമാറിയതിനെ തുടർന്ന് വാഹനത്തിൽ നിന്നും ചാടിയ യുവതിക്ക് ഗുരുതര ...

news

ഹാദിയയെ ഇന്ന് ഡൽഹിയിലേക്ക് കൊണ്ട് പോകും; കനത്ത സുരക്ഷയൊരുക്കി പൊലീസ്

മതപരിവർത്തനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രിംകോടതിയിൽ നേരിട്ട് മൊഴി കൊടുക്കുന്നതിനായി ...

news

അദ്ദേഹം വളരെ മാന്യനെന്ന് ദേവയാനി, തന്തയില്ലാത്തവനെന്ന് ഷംന കാസിം!

നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യയിൽ ഞെട്ടിയിരിക്കുകയാണ് തമിഴ് സിനിമാലോകം. ...

news

ഈജിപ്തിലെ മുസ്‌ലിം പള്ളിയിൽ ഭീകരാക്രമണം; മരണം 235 ആയി, 'അതിഭീകര' തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്

ഈജിപ്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭീകരമായ ഭീകരാക്രമണമാണ് സിനായ് പ്രവിശ്യയിലെ മുസ്‌ലിം ...

Widgets Magazine