ബിനോയ് കോടിയേരിയുടെ പേരിലുള്ള ആരോപണം: കേസ് സര്‍ക്കാരിനെ ബാധിക്കുന്നതല്ല - അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം, വ്യാഴം, 25 ജനുവരി 2018 (12:53 IST)

അനുബന്ധ വാര്‍ത്തകള്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിയുടെ പേരിലുള്ള പണംതട്ടിപ്പ് ആരോപണം സർക്കാർ അന്വേഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ബിനോയിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസ് സർക്കാരിനെ ബാധിക്കുന്നതല്ല. പാർട്ടിക്കു ചേരാത്ത പ്രശ്നമാണെങ്കിൽ പാർട്ടി നടപടിയെടുക്കും. വെറും ആരോപണങ്ങളുടെ പേരിൽ അന്വേഷണത്തിന് സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

വ്യക്തികൾ തമ്മിലുള്ള പ്രശ്നം സർക്കാരിന്റെ ബാദ്ധ്യതയിൽ വരുന്നതല്ല. ഇത് സംബന്ധിച്ച് സർക്കാരിന് പരാതിയൊന്നും ലഭിച്ചിട്ടില്ല. 15 വർഷമായി ബിനോയ് ഗൾഫിൽ ജോലി ചെയ്യുന്നുണ്ട്. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തിലുള്ള അന്വേഷണം തള്ളിയതോടെ ഗുരുതരമായ വിഷയം എന്ന പ്രസ്താവന ഉയര്‍ത്തി പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയൻ സിപിഎം കോടിയേരി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ Cpm Binoy Kodiyeri Pinarayi Vijayan Binoy Controversy Binoy Kodiyeri Controversy

വാര്‍ത്ത

news

കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്; ബിനോയ് കോടിയേരി വിഷയത്തിൽ യുഡിഎഫിനെതിരെ വിമര്‍ശനവുമായി കെ സുരേന്ദ്രൻ

യുഡിഎഫിനു നേരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. ബിനോയ് ...

news

പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളുമായി 18കാരന്‍ വാഗമണ്ണിലേക്ക്; യുവാവിനെ പൊലീസ് പിടികൂടിയത് നാടകീയമായി!

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. ...

news

മോദി ദാവോസിലേക്ക് പോയത് 32 പാചകക്കാരുമായി; 1,000 കിലോ സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുപോയത് പ്രത്യേക വിമാനത്തില്‍!

ദാവോസില്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പ്രസംഗിക്കാന്‍ സ്വിറ്റ്‌സര്‍ലണ്ടിലേക്ക് പോയ ...

news

“കാരാട്ട് പറയുന്നത് തെറ്റ്, താന്‍ കോണ്‍ഗ്രസ് അനുകൂലിയെങ്കില്‍ മറ്റുള്ളവര്‍ ബിജെപി അനുകൂലികള്‍”- നിലപാട് വ്യക്തമാക്കി യെച്ചൂരി

തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്ന് വിശേഷിപ്പിച്ചാൽ എതിർക്കുന്നവരെ ബിജെപി അനുകൂലികളെന്ന ...

Widgets Magazine