ബിനോയ് കോടിയേരിക്കെതിരെയുള്ളത് സിവിൽ കേസ് മാത്രമെന്ന് എസ്.രാമചന്ദ്രൻ പിള്ള; കേസിൽ വിധി പറയേണ്ടത് ദുബായിലെ കോടതി

കോഴിക്കോട്, വ്യാഴം, 25 ജനുവരി 2018 (10:14 IST)

S. Ramachandran Pillai , Binoy Kodiyeri , CPM , kodiyeri balakrishnan , kodiyeri , സിപിഎം , കോടിയേരി ബാലകൃഷ്ണന്‍ , ബിനോയ് കോടിയേരി , സാമ്പത്തിക തട്ടിപ്പ് , എസ്.ആർ.പി , എസ്.രാമചന്ദ്രൻ പിള്ള

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനായ ബിനോയ് കോടിയേരിക്കെതിരെ സിവിൽ കേസ് മാത്രമേ ദുബായിലുള്ളൂവെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. ദുബായിലുള്ള കേസിൽ വിധി പറയേണ്ടത് അവിടെയുള്ള കോടതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
ബിനോയ്ക്കെതിരെ ദുബായിലുള്ള കമ്പനി ഒരു ആരോപണം ഉന്നയിച്ചു. അതിനുള്ള മറുപടി അദ്ദേഹം തന്നെ നല്‍കുകയും ചെയ്തു. ഈ വിഷയം ഒരുകാരണവശാലും സിപിഎമ്മിനെ ബാധിക്കുന്ന ഒന്നല്ല. പാർട്ടിയ്ക്ക് ആരും ഇതുവരെ ഒരു പരാതിയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു
 
ആരോപണം ഉയർന്ന ഉടൻ തന്നെ ചിലർ അതിൽ വിധി പ്രഖ്യാപിക്കുന്നതിനായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും എസ്.ആർ.പി പറഞ്ഞു. ബിനോയ് 13 കോടി രൂപ നൽകാനുണ്ടെന്നാണ് ജാസ് ടൂറിസം കമ്പനിയുടെ സ്പോൺസറായ ഹസൻ ഇസ്മെയിൽ അബ്ദുള്ള അൽമർസൂക്കിയായിരുന്നു പരാതി നൽകിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കെട്ടുന്നില്ലേ? ഇനി എന്താ പ്ലാൻ ? നിരീശ്വരവാദിയാണോ ? വട്ടാണോ ?; യുവ എഴുത്തുകാരിയുടെ മറുപടി വൈറല്‍

എഴുത്തുകാരി, എയർഹോസ്റ്റസ്, അഭിനേത്രി, ഗാനരചയിതാവ് എന്നീനിലകളിൽ പ്രശസ്തയായ ഇടുക്കിക്കാരി ...

news

അമ്മയെ കൊലപ്പെടുത്തിയത് പത്ത് തവണ വെടിയുതിര്‍ത്ത്, മകനെയും കൊന്നു; സംഭവം യുപിയില്‍

അമ്മയെയും മകനെയും അക്രമി സംഘം ക്രൂരമായി വെടിവെച്ചു കൊലപ്പെടുത്തി. അറുപതു വയസ്സുകാരിയായ ...

news

‘പദ്മാവത്’ ഇന്ന് തീയറ്ററുകളില്‍; റിലീസ് തടഞ്ഞില്ലെങ്കിൽ ആത്മഹത്യയെന്ന് കർണിസേന വനിതകൾ - ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം

രാജ്യമൊട്ടാകെ ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയ സഞ്ജയ് ലീല ബന്‍സാലിയുടെ ‘പദ്മാവത്’ ഇന്ന് റിലീസ് ...

news

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ...

Widgets Magazine