ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്| സജിത്ത്| Last Modified വെള്ളി, 5 ജനുവരി 2018 (09:16 IST)
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് മുക്കത്താണ് അപകടമുണ്ടായത്.
മലപ്പുറം മങ്കട സ്വദേശിയായ മുബഷീർ സഖാഫി (26) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് കത്തി നശിച്ചു. ബൈക്കിന്റെ അമിതവേഗമായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുബഷീറിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :