മുംബൈയിലെ സേനാപതി മാർഗിൽ വൻ തീപിടുത്തം; 15 മരണം, നിരവധി പേർക്ക് പരുക്ക്

വെള്ളി, 29 ഡിസം‌ബര്‍ 2017 (07:33 IST)

മുംബൈയിൽ വൻ തീപിടുത്തം. സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിലുണ്ടായ തീപിടുത്തത്തിൽ 15 പേർ മരിച്ചു. നിരവധി ആളുകൾക്ക് പരുക്ക്. പരിക്കേറ്റവരെ സമീപത്തെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ പലരുടേയും നില ഗുരുതരമാണ്.
 
സേനാപതി മാര്‍ഗിലെ കമല മില്‍ കോമ്പൗണ്ടിൽ ഇന്നതെ അർദ്ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരില്‍ 12 പേര്‍ സ്ത്രീകളാണ്.
 
നിരവധി ഹോട്ടലുകളും ഓഫീസുകളും അടങ്ങുന്ന 37 ഏക്കര്‍ കോമ്പൗണ്ടിലാണ് വ്യാഴാഴ്ച അര്‍ധ രാത്രിയോടെ തീപിടുത്തമുണ്ടായത്. എട്ടോളം ഫയര്‍ എന്‍ജിനുകളുടെ സഹായത്തോടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ഫലമായി തീ പൂര്‍ണമായും അണച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പരിശ്രമങ്ങള്‍ പ്രതീക്ഷയ്ക്ക് വഴിവിളക്കാകുമ്പോള്‍

സമയത്തിന്‍റെ ഒരിക്കലും നിലയ്ക്കാത്ത പ്രവാഹത്തില്‍ വര്‍ഷങ്ങള്‍ മാറുന്നു എന്നത് വളരെ ചെറിയ ...

news

ലോകത്തിന്റെ നെറുകയില്‍ രാജ്യം; സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വന്‍വിജയം - ശത്രു മിസൈലുകളെ അങ്ങോട്ട് ചെന്ന് ആക്രമിക്കും

ഇന്ത്യയുടെ ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷയിലെ ബലാസോര്‍ ടെസ്റ്റ് റേഞ്ചില്‍ ...

news

'പാഠം 2 - മുന്നോട്ടുള്ള കണക്ക്'; സർക്കാരിനെതിരെ വീണ്ടും ജേക്കബ് തോമസ്

സർക്കാരിനെ കണക്കറ്റ് പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും. വാർഷികാഘോഷത്തിനു പരസ്യം ...

Widgets Magazine