ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; മര്‍സൂഖിക്ക് പണം മടക്കിനല്‍കും - ചര്‍ച്ചകള്‍ സജീവം

ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പിലേക്ക്; മര്‍സൂഖിക്ക് പണം മടക്കിനല്‍കും - ചര്‍ച്ചകള്‍ സജീവം

 binoy kodiyeri case , binoy kodiyeri , dubai , CPM , kodiyeri balakrishnan , കോടിയേരി ബാലകൃഷ്ണന്‍ , സിപിഎം , ജാസ് ടൂറിസം , ബിനോയി , ബിനോയ് കോടിയേരി
തിരുവനന്തപുരം| jibin| Last Updated: വ്യാഴം, 8 ഫെബ്രുവരി 2018 (14:32 IST)
ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിലേക്ക്.

ജാസ് ടൂറിസം നല്‍കിയ പരാതിയില്‍ ബിനോയിക്ക് യാത്രാവിലക്ക് വന്നതോടെയാണ് ഇത്തരത്തിലൊരു നീക്കം ശക്തമായത്.

കേരളത്തിൽ നിന്നുള്ള ചില വ്യവസായ പ്രമുഖരുടെ സഹായത്തോടെ പരാതിക്കാരനും ജാസ് ടൂറിസം ഉടമയുമായ ഹസൻ ഈസ്മായിൽ മർസൂഖിക്ക് 1.75 കോടി രൂപ (10 ലക്ഷം ദിർഹം) നൽകി പ്രശ്നം പരിഹരിക്കുന്നതിനാണു ഇപ്പോഴത്തെ ശ്രമം.

പണം തിരികെ നല്‍കി പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. കേരളത്തിലും ദുബായിലുമായിട്ടാണ് ചര്‍ച്ചകള്‍. കേസ് ഒത്തു തീര്‍ക്കുന്നതിനായി പല വ്യവാസയ പ്രമുഖരും ബിനോയിയെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :