മുഖ്യമന്ത്രി അഴിമതിക്കാരെ സംരക്ഷിക്കുന്നു: ഭരത് ഭൂഷണ്‍

 ഭരത് ഭൂഷണ്‍ , ഉമ്മന്‍ചാണ്ടി , മുഖ്യമന്ത്രി , പാറ്റൂര്‍ ഭൂമിയിടപാട്
തിരുവനന്തപുരം| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (15:12 IST)
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍. അഴിമതിക്കാര്‍ക്ക് മുഖ്യമന്ത്രി അര്‍ഹിക്കാത്ത പദവിയും സംരക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിഞ്ഞോ അറിയാതെയോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. നിരവധി കേസുകളില്‍ ആരോപണവിധേയരായ ടോമിന്‍ ജെ തച്ചങ്കരി, ടോം ജോസ് എന്നിവരെ പോലെയുള്ളവര്‍ക്ക് അവരര്‍ഹിക്കാത്ത തരത്തിലുള്ള സഹായം മുഖ്യമന്ത്രി നല്‍കിയെന്നും ഭരത് ഭൂഷണ്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെയോ തന്റെയോ പക്കല്‍ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകള്‍ എത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണത്തിലാണ് ഫയലുകള്‍ നഷ്‌ടപ്പെട്ട വിവരം അറിയുന്നത്. എങ്ങനെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയല്ല അതാത് സെക്ഷനുകളില്‍ നിന്ന് ലഭിച്ചതെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. സര്‍ക്കാരിലെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് തിരുത്തി ഇത്തരക്കാരോട് മുഖ്യമന്ത്രി കര്‍ശനമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന്റെ 'ചോദ്യം ഉത്തരം' പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുന്‍ ചീഫ് സെക്രട്ടറി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :