മുഖ്യമന്ത്രിയും ഭരത് ഭൂഷണും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിച്ചെന്ന് വി എസ്

തിരുവന്തപുരം| Last Modified ഞായര്‍, 1 ഫെബ്രുവരി 2015 (15:36 IST)
ഇ കെ ഭരത് ഭൂഷണേയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ചീഫ് സെക്രട്ടറിയായിരുന്ന സമയത്ത് മുഖ്യമന്ത്രിയെ പലരീതിയിലും സഹായിച്ച മാന്യദേഹമാണ് ഭരത് ഭൂഷനെന്ന് വി എസ് ആരോപിച്ചു.

ഭരത് ഭൂഷണ്‍ ഉമ്മന്‍ ചാണ്ടിക്കുവേണ്ടിയും ഉമ്മന്‍ ചാണ്ടി ഭരത് ഭൂഷണുവേണ്ടിയും പ്രവര്‍ത്തിക്കുകയായിരുന്നു. പാറ്റൂര്‍ കേസിലുള്‍പ്പടെ പലതിലും ഇവര്‍ രണ്ടു പേരും ചേര്‍ന്ന് കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയായിരുന്നെന്നും വി എസ് പറഞ്ഞു


ചീഫ് സെക്രട്ടറി
സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ ഭൂമിയിടപാട് സംബന്ധിച്ച ഉപസമിതി തീരുമാനം മുഖ്യമന്ത്രിയ്ക്ക് കൈമാറുകമാത്രമാണു താന്‍ ചെയ്തതെന്നും ഇതില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരുന്നുവെന്നും ഇക്കാര്യത്തില്‍ താന്‍ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഭരത് ഭൂഷണ്‍ പറഞ്ഞിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :