ചീഫ് സെക്രട്ടറിക്കെതിരെ തിരുവഞ്ചൂര്‍; മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു !

  ദേശീയ ഗെയിംസ് , ചീഫ് സെക്രട്ടറി , തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ , മുഖ്യമന്ത്രി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 3 ഫെബ്രുവരി 2015 (18:53 IST)
ദേശീയ ഗെയിംസിന്റെ സംഘാടനത്തില്‍ കാര്യമായ പിഴവ് പറ്റിയതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വ്യക്തമാക്കിയതിനെതിരെ കായികമന്ത്രി മുഖ്യമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ രംഗത്ത്. ചീഫ് സെക്രട്ടറി നടത്തിയ പരാമര്‍ശം ശരിയായില്ലെന്നും. ഇതിലെ അതൃപ്തി കായികമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചതായുമാണ് റിപ്പോര്‍ട്ട്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിന് ചെലവഴിച്ച 15 കോടി രൂപ വളരെ കൂടുതലാണെന്നും. സംഘാടനത്തില്‍ കാര്യമായ പിഴവ് പറ്റിയെന്നും. ഉദ്ഘാടന ചടങ്ങില്‍ ഉള്‍പ്പെടെ വീഴ്ചകള്‍ പറ്റിയെങ്കിലും സമാപനച്ചടങ്ങ് ഭംഗിയാക്കണമെന്നും. ഇനി വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ചീഫ് സെക്രട്ടറി രാവിലെ പറഞ്ഞത്. ഗെയിംസില്‍ സംഭവിച്ച വീഴ്ചകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :