ലാലിസത്തിലൂടെ മോഹന്‍ലാലിനിട്ട് പണി; മുഖ്യമന്ത്രിക്കും പങ്ക്

 ഉമ്മന്‍ചാണ്ടി , ലാലിസം , ഉമ്മന്‍ചാണ്ടി , നാഷണല്‍ ഗെയിംസ്
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 4 ഫെബ്രുവരി 2015 (15:02 IST)
നാഷണല്‍ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട ലാലിസം വിവാദങ്ങള്‍ പടുത്തുയര്‍ത്തിയതില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒഴിഞ്ഞ് മാറാന്‍ പറ്റില്ല.

നാഷണല്‍ ഗെയിംസിന്റെ ഉത്ഘാടന ചടങ്ങില്‍ തീരുമാനിച്ചിരുന്ന പരിപാടി അവസാന നിമിഷം ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ബാന്‍ഡായ ലാലിസത്തിന് ഉത്ഘാടന ചടങ്ങില്‍ പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. സംഘാടകര്‍ നേരിട്ടും അല്ലാതെയും മോഹന്‍ലാലിനെ സമീപിച്ചപ്പോള്‍ അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു. ഇത്തരത്തിലുള്ള ഒരു പരിപാടി നടത്താനും, ഒരുക്കാനും ഇത്രയും സമയം പോരെന്ന് അദ്ദേഹം സംഘാടകരെ അറിയിക്കുകയായിരുന്നു.

മോഹന്‍ലാല്‍ പിന്മാറുന്ന ഘട്ടമെത്തിയപ്പോള്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പരിപാടിക്കായി ക്ഷണിക്കുകയായിരുന്നു. ഈ വേളയിലും സമയ കുറവിന്റെ കാര്യവും പരിപാടി ഒരുക്കാനുള്ള ബുദ്ധിമുട്ടും താരം മുഖ്യമന്ത്രിയെ അറിയിച്ചതുമാണ്. പിന്നീട് മുഖ്യമന്ത്രി നല്‍കിയ ധൈര്യത്തില്‍ ചടങ്ങ് നടത്തുകയായിരുന്നു. മോഹന്‍ലാലിനെ പരിപാടിക്കായി ക്ഷണിച്ചത് താനും കൂടിയാണെന്ന് ഇന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :