ചെയ്ത തെറ്റുകളുടെ ഫലമായിട്ടാണ് കാൻസർ വരുന്നത്: വിവാദ പരാമർശവുമായി ബിജെപി മന്ത്രി

വ്യാഴം, 23 നവം‌ബര്‍ 2017 (10:08 IST)

അനുബന്ധ വാര്‍ത്തകള്‍

പോലുള്ള രോഗങ്ങൾ മൂലം ചെറിയ കുട്ടികൾ അടക്കം മരണപ്പെടുന്നതിന്റെ കാരണം മുൻജന്മ‌ത്തിലോ ഈ ജന്മത്തിലോ അവർ ചെയ്ത പാപങ്ങളാണെന്ന് ബിജെപി മന്ത്രി. അസം ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വശർമയാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. 
 
നാം ചെയ്യുന്ന തെറ്റിന്റെ ഫലമായാണ് അർബുദം പോലുള്ള രോഗങ്ങൾ പിടിപെടുന്നത്. ചിലർ ചെറിയ പ്രായത്തിൽ തന്നെ അപകടത്തിൽപ്പെട്ട് മരിക്കുന്നു. ചിലർ കാൻസർ വന്നും. ഇതേകുറിച്ച് വിശദമായി പഠിച്ചാൽ കാരണം ദൈവകോപം തന്നെയാണെന്ന് വ്യക്തമാകും. ഈ ജന്മത്തിലോ മുൻ ജന്മത്തിലോ ചെയ്ത തെറ്റിന്റെ ഫലമാകാം. ഇതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല, ഒരാളുടെ കർമഫലമാണിത്. - ബിശ്വശർമ പറഞ്ഞു. 
 
അതേസമയം, മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് നേതാക്കളും അർബുദ രോഗബാധിതരും രംഗത്തെത്തിയിട്ടുണ്ട്. അർബുദ രോഗികൾ ഉൾപ്പെടെയുള്ളവരെ വേദനിപ്പിക്കുന്ന പരാമർശങ്ങളാണ് മന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാൻസർ അർബുദം ബിജെപി ഹിമാന്ത ബിശ്വശർമ Canser Bjp Himantha Biswasarma

വാര്‍ത്ത

news

ല​ഫ്. കേ​ണ​ലി​ന്‍റെ മ​ക​ളെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നിരയാക്കി; കേ​ണ​ൽ അ​റ​സ്റ്റി​ൽ - സു​ഹൃ​ത്ത് ഒളിവില്‍

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് പ്രവര്‍ത്തിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്ന പെണ്‍കുട്ടിയുമായി ...

news

ഞാനും ഒരു ഹിന്ദുവാണ് : പി സി ജോർജ്ജ്

റോമിൽ നിന്നോ അറേബ്യയിൽ നിന്നോ വന്നവനല്ല താനെന്നും അതിനാൽ താനും ഒരു ഹിന്ദുവാണെന്ന് പി സി ...

news

രജപുത്രി റാണിപത്മിനിയെക്കുറിച്ചുള്ള കഥ പാഠ്യവിഷയമാകുന്നു !

അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ രജപുത്ര ...

news

യോഗി സര്‍ക്കാര്‍ ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം; യുപിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ...

Widgets Magazine