ധോണിയുടെ നീക്കത്തിൽ ഞെട്ടി ബി ജെ പി! ഇതൽപ്പം കൂടിയില്ലേ?

ബുധന്‍, 22 നവം‌ബര്‍ 2017 (08:49 IST)

ഇ മാസം നടക്കാനിരിക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ പങ്കെടുക്കാനില്ലെന്ന അറിയിപ്പുമായി ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോനി.  പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ട്രംപിന്റെ മകള്‍ ഇവാന്‍കയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 
 
ചടങ്ങിൽ നിന്നും പിൻവാങ്ങുന്നുവെന്ന ദീപികയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ധോണിയും തന്റെ നിലപാട് അറിയിച്ചത്. ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്ന ആഗോള സംരഭകത്വ സമ്മേളനത്തില്‍ 'ഹോളിവുഡ് ടു നോളിവുഡ് ടു ബോളിവുഡ്' എന്ന വിഷയത്തില്‍ സംസാരിക്കേണ്ടിയിരുന്നത് ദീപികയായിരുന്നു. 
 
ഹൈദരാബാദിൽ നടക്കാനിരിക്കുന്ന പരിപാടിയിൽ നേരത്തെ ദീപിക പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ അവര്‍ വിട്ടുനില്‍ക്കുകയാണെന്നും തെലങ്കാന ഐടി സെക്രട്ടറി ജയേഷ് രന്‍ജന്‍ അറിയിച്ചു.
 
ദീപികയും ധോനിയും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, പദ്മാവതി സിനിമയ്ക്ക് അനുമതി നിഷേധിച്ചതാണ് കാരണമെന്നാണ് സൂചന. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായുള്ള കുറ്റപത്രം ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും

കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ഇനിയുള്ളത് നിര്‍ണായക മണിക്കൂറുകള്‍. കേസിൽ ...

news

ജയറാം ചെയ്തത് അചാരലംഘനം? ശക്തമായ നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട്

സിനിമാമേഖലയിൽ ഉള്ളവർക്കെല്ലാം ഇപ്പോൾ കഷ്ടകാലമാണെന്നാണ് അടുത്തിടെ പുറത്തുവരുന്ന ...

news

'പദ്മാവതി'യെ പിന്തള്ളി യോഗി ആദിത്യനാഥ്, യുപിയിലെ ശരിയായ പ്രശ്നം സിനിമയാണോന്ന് പ്രതിപക്ഷം

സഞ്ജയ് ലീല ബെൻസാലി സംവിധാനം ചെയ്യുന്ന 'പദ്മാവതി' സിനിമയ്ക്കെതിരെ ബി ജെ പി രംഗത്തെത്തുകയും ...

news

വിവാദങ്ങൾക്കിടയിലും ജനങ്ങളെ മറക്കാതെ ജനകീയ സർക്കാർ; വിലക്കയറ്റം പിടിച്ചുനിർത്താൻ ചന്തകൾ

വിലക്കയറ്റത്തിൽ വെന്തുരുകുന്ന മലയാളികൾക്ക് ആശ്വാസവുമായി പിണറായി സർക്കാർ. ക്രിസ്തുമസ് - ...

Widgets Magazine