അരുവിക്കര: തോളിക്കോട് പഞ്ചായത്തില്‍ വിജയകുമാര്‍ രണ്ടാമത്

അരുവിക്കര, തെരഞ്ഞെടുപ്പ്, രാജഗോപാല്‍, ശബരീനാഥന്‍, വിജയകുമാര്‍, സി പി എം, വി എസ്, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| jibin| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (08:46 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാർ രണ്ടാം സ്ഥാനത്ത്. തോളിക്കോട് പഞ്ചായത്തിലെ 16 മുഴുവന്‍ ബൂത്തുകള്‍ എണ്ണിയപ്പോള്‍ വിജയകുമാറിന് 4440 വോട്ടുകള്‍ ലഭിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരിനാഥിന് 1422 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വിതുര പഞ്ചായത്തിലേതാണ് അടുത്തതായി എണ്ണുന്നത്.

പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ വിജയകുമാറായിരുന്നു മുന്നില്‍.
തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.

കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :