അരുവിക്കര: വോട്ടെണ്ണല്‍ ആരംഭിച്ചു

  അരുവിക്കര, തെരഞ്ഞെടുപ്പ്, രാജഗോപാല്‍, ശബരീനാഥന്‍, വിജയകുമാര്‍, സി പി എം, വി എസ്, ഉമ്മന്‍‌ചാണ്ടി
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:00 IST)
കേരള രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനു വോട്ടെണ്ണൽ നടക്കുന്നത്. എട്ടരയോടെ ആദ്യസൂചനകളെത്തും. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.

കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം. വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ പാസ് ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് കയറാനാകൂ. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി മീഡിയാ റൂം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ഇവിടെനിന്ന് ലഭിക്കും. പാസ് ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കേ മീഡിയാറൂമില്‍ പ്രവേശിക്കാനാകൂ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :