അരുവിക്കരയില്‍ ശബരിനാഥന്‍ മുന്നേറുന്നു, ലീഡ് 1000 കടന്നു

അരുവിക്കര| VISHNU N L| Last Updated: ചൊവ്വ, 30 ജൂണ്‍ 2015 (08:36 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ വോട്ട് എണ്ണിത്തുടങ്ങിയതൊടെ യുഡി‌എഫ് സ്ഥാനാര്‍ത്ഥി കെ‌എസ് ശബരീ നാഥന് ലീഡ്.
1327
വോട്ട് ലീഡാണ് ശബരീനാഥിനുള്ളത്. ആദ്യ പതിനാല്‍ പോ‍ളിംഗ് ബൂത്തുകളില്‍ നിന്നുള്ള ലീഡാണ് ഇത്.
പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യ ഫലസൂചനളില്‍ വിജയകുമാറായിരുന്നു മുന്നില്‍. ആകെയുള്ള ആറ് പോസ്റ്റല്‍ വോട്ടില്‍ 4 എണ്ണം വിജയകുമാറിനു, രണ്ടെണ്ണം ശബരീനാഥിനുമാണ് ലഭിച്ചത്.

4200 ത്തോളം വോട്ടാണ് ശബരിക്ക് ലഭിച്ചത്. 1257 വോട്ട് രാജഗോപാലിനും, 2390 വോട്ട് വിജയകുമാറിനും ലഭിച്ചു. ഒമ്പത് ബൂത്തുകളിലെ ഫലമാണ് ഇത്.
ന്യൂനപക്ഷ വോട്ടുകള്‍ ശബരീനാഥിന് കേന്ദ്രീകരിച്ചതായാണ് വിവരം. മൂന്ന് സ്ഥാനാര്‍ത്തികളാണ് അരുവിക്കരയില്‍ പ്രമുഖരായി മത്സരിക്കുന്നത്. തൊളിക്കോട് പഞ്ചായത്തിലെ വോട്ടാണ് ഇപ്പോള്‍ എണ്ണിക്കൊണ്ടിരിക്കുന്നത്. 9 മ്ണിയൊടെ മണ്ഡലത്തിന്റെ ചിത്രം വ്യ്ക്തമാകും. ആദ്യത്തെ അഞ്ച് പഞ്ചായത്തുകളില്‍ ഈ സമയത്തൊടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകും.


തൊളിക്കോട് പഞ്ചായത്ത് ഇടതിന് പ്രതീക്ഷയുള്ള പഞ്ചായത്തല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1206 വോട്ടിന്റെ ഭൂരിപക്ഷം ജി കാര്‍ത്തികേയന് നല്‍കിയത് ഈ പഞ്ചായത്താണ്. അടുത്തതായി എണ്ണൂന്നത് വിതുര പഞ്ചായത്താണ്. അത് ഇടതിന്
പ്രതീക്ഷ ഉള്ള പഞ്ചായത്തുകളില്‍ ഒന്നാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :