അരുവിക്കര: വിജയകുമാർ രണ്ടാമത്, ശബരിനാഥ് മുന്നേറുന്നു

തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 30 ജൂണ്‍ 2015 (08:08 IST)
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ ഇടത് സ്ഥാനാര്‍ഥി എം വിജയകുമാർ രണ്ടാം സ്ഥാനത്ത്. വിജയകുമാറിന് 2993 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരിനാഥിന് 1322 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. 4315 വോട്ടുകള്‍ ലഭിച്ചു.
തോളിക്കോട് പഞ്ചായത്തിലെ വോട്ടുകളാണ് എണ്ണുന്നത്. പന്ത്രണ്ട് ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു.

പോസ്‌റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ വിജയകുമാറായിരുന്നു മുന്നില്‍.
തൈക്കാട് സംഗീത കോളജിൽ രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. അവസാനഫലം പതിനൊന്നരയോടെ അറിയാന്‍ സാധിക്കും.

കെഎസ് ശബരീനാഥൻ (കോൺഗ്രസ്), എം വിജയകുമാർ (സിപിഎം), ഒ രാജഗോപാൽ (ബിജെപി) എന്നിവരാണു പ്രമുഖ സ്ഥാനാർഥികൾ. മണ്ഡലത്തിലെ 1.84 ലക്ഷം പേരിൽ 1.42 ലക്ഷം പേരാണ് വോട്ടു രേഖപ്പെടുത്തിയത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :