കോഴിക്കോട്|
AKJ IYER|
Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (17:39 IST)
വാഹന പരിശോധനയ്ക്കിടെ രണ്ട് ലക്ഷത്തിന്റെ കുഴൽപ്പണവുമായി കാറിൽ സഞ്ചരിച്ചിരുന്നവരെ പോലീസ് പിടികൂടിയിരുന്നു. ഇതിനൊപ്പം ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കൊടുവള്ളി സ്വദേശികളായ ജംഷീർ, യൂനൂസ് എന്നിവരായിരുന്നു പിടിയിലായത്.
കുന്ദമംഗലം പോലീസായിരുന്നു ഇവരെ പിടിച്ചത്.
പിന്നീട് ഇവരെ ജാമ്യത്തിൽ വിടുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ കാർ വിട്ടുനൽകാനും നടപടി തുടങ്ങി. പക്ഷെ അതിനിടെ നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വീരാജിന് ലഭിച്ച ഫോൺ കോൾ അനുസരിച്ച് കോടതിയുടെ അനുമതിയോടെ
വാഹനം വീണ്ടും പരിശോധിച്ചപ്പോൾ കാറിന്റെ രഹസ്യ അറയിൽ നിന്ന് രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന 48 ലക്ഷം രൂപ കൂടി കണ്ടെടുത്തു.
ഇതോടെ ഇവരുടെ ജാമ്യം റദ്ദാക്കാൻ പോലീസ് കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോൾ.