ഫോണ്‍ കെണി വിവാദം പുതിയ വഴിത്തിരിവിലേക്ക്; എ കെ ശശീന്ദ്രനെതിരെ പരാതിയുമായി യുവ മാധ്യമപ്രവര്‍ത്തക

എ.കെ ശശീന്ദ്രനെതിരെ മാധ്യമപ്രവർത്തക പരാതി നൽകി

mangalam, tv, ak saseendran, sexual allegation, phone, audio, arrest, police, എകെ ശശീന്ദ്രന്‍, ലൈംഗികാരോപണം, എല്‍ഡിഎഫ്, മന്ത്രി, ഫോണ്‍, മംഗളം, പോലീസ്, അറസ്റ്റ്
തിരുവനന്തപുരം| സജിത്ത്| Last Modified ബുധന്‍, 5 ഏപ്രില്‍ 2017 (15:29 IST)
മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയുമായി മാധ്യമ പ്രവര്‍ത്തക രംഗത്ത്. ശശീന്ദ്രന്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് പറയുന്ന യുവ മാധ്യമ പ്രവര്‍ത്തകയാണ് ഇപ്പോള്‍ പരാതിയുമായി എത്തിയിരിക്കുന്നത്. ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികൂടിയാണ് ഈ പരാതിക്കാരി‍.

ശശീന്ദ്രന്‍ തന്നെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും തന്റെ സമ്മതത്തോടെയല്ല അയാള്‍ അശ്ലീല സംഭാഷണം നടത്തിയതെന്നുമാണ് പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് മാധ്യമ പ്രവര്‍ത്തക പരാതി നല്‍കിയത്. മാധ്യമപ്രവർത്തകയുടെ മൊഴി കോടതി രേഖപ്പെടുത്തിയതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :