ഒൻപതുകാരിയായ ബാലികയെ പീഡിപ്പിച്ച 54 കാരൻ അറസ്റ്റിൽ

കൊച്ചി, ബുധന്‍, 5 ഏപ്രില്‍ 2017 (17:32 IST)

Widgets Magazine

 ഒൻപതു വയസുള്ളബാലികയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട അന്പത്തിനാലുകാരനെ കാക്കനാട് ഇൻഫോപാർക്ക് പോലീസ് അറസ്റ് ചെയ്തു. കാക്കനാട് സുരഭി നഗറിൽ വി.എസ്.എൻ.എൽ റോഡിൽ പൂമാലിയിൽ വീട്ടിൽ കബീർ ലാൽ എന്നയാളാണ് അറസ്റ്റിലായത്.
 
പ്രതിയുടെ വീട്ടിൽ കഴിഞ്ഞ ഒരു വർഷമായി വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജൂൺ മുതൽ പല തവണയായി ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണു പോലീസ് അറിയിച്ചത്. 
 
നന്നായി പഠിച്ചിരുന്ന കുട്ടി പഠനത്തിൽപിന്നോക്കം പോയത് ചോദ്യം ചെയ്ത അദ്ധ്യാപികയാണ് പീഡന വിവരം കണ്ടെത്തിയത്. എന്നാൽ ഇവർ ഈ വിവരം പോലീസിൽ അറിയിച്ചില്ല. അടുത്തിടെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ലഭിച്ച ഒരു രഹസ്യ സന്ദേശത്തിലാണ് കുട്ടിയുടെ പീഡനം സംബന്ധിച്ച വിവരം വെളിപ്പെട്ടത്. വിവരം മറച്ചുവച്ച അദ്ധ്യാപികക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
 
മാതാപിതാക്കൾ ഇല്ലാതിരുന്നപ്പോഴാണ് നാലാം ക്ലാസിൽ പഠിക്കുന്ന ഈ കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി തുണി വായിൽ തിരുകിക്കയറ്റി മൃഗീയമായി പീഡിപ്പിച്ചുവന്നത് എന്ന അന്വേഷണ സംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കഞ്ചാവ് വേട്ട: മൂന്നു കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയിൽ

തമിഴ്‌നാട്ടിലെ എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയെ മൂന്നു കിലോ കഞ്ചാവുമായി ...

news

ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയുടെ ആത്മഹത്യ: 15 കാരൻ പിടിയിൽ

ഹൈസ്‌കൂൾ വിദ്യാർത്‌ഥിനിയായ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതിനാൽ ആത്മഹത്യ ചെയ്യാൻ ...

news

ഉമ്മൻചാണ്ടിക്ക് ആശ്വാസം: സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി - കേസിൽ വീണ്ടും വാദം കേൾക്കും

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിയായ വിവാദമായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. ...

Widgets Magazine