രാഷ്ട്രപതി ഭവൻ വളപ്പിലെ അടച്ചിട്ട മുറിയിൽ ജീവനക്കാരന്റെ ജീർണ്ണിച്ച മൃതദേഹം

Sumeesh| Last Modified വെള്ളി, 8 ജൂണ്‍ 2018 (18:34 IST)
ഡൽഹി: രാഷ്ട്രപതി ഭവനൻ വളപ്പിലെ മുറിയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ത്രിലോക് ചന്ദ് എന്നയാളെയാണ് അടച്ചിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്.


ദുർഗന്ധം വന്നതിനെ തുടർന്ന് പ്രദേശവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി മുറിയുടെ വാതിൽ പൊളിച്ച് പരിശോച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.


ഹൃദയാഘാതമാവാം മരണകാരണം എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമം. ത്രിലോക് അസുഖ ബാധിതനായിരുന്നതായി സംശയം ഉണ്ടെന്നും. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു എന്നും
പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :