അമിത് ഷാ നോ പറഞ്ഞു; അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേര്‍ - മുരളീധരന് ലോട്ടറിയാകും ആ തീരുമാനം

അമിത് ഷാ നോ പറഞ്ഞു; അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേര്‍ - മുരളീധരന് ലോട്ടറിയാകും ആ തീരുമാനം

 bjp , amit sha , kummanam rajasekharan , v muraleedharan , sreedharan pillai , ബിജെപി , കുമ്മനം രാജശേഖരൻ , വി മുരളീധരൻ, ശ്രീധരൻപിള്ള , അമിത് ഷാ , അധ്യക്ഷ സ്ഥാനം
ന്യൂഡല്‍ഹി| jibin| Last Modified ശനി, 16 ജൂണ്‍ 2018 (18:07 IST)
മിസോറാം ഗവര്‍ണറായി പോയതോടെ കേരളത്തിലെ ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആളില്ലാതെ വന്നത് പാര്‍ട്ടിയെ അനിശ്ചിതത്വത്തിലാക്കുന്നു.

വി മുരളീധരൻ, എന്നിവരുടെ പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ജൂലായ് - ആഗസ്റ്റ് മാസങ്ങളില്‍ നടക്കുമെന്നതിനാല്‍ അധ്യക്ഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ വേണ്ടെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയതാണ് സംസ്ഥാന ഘടകത്തിന്
തിരിച്ചടിയായത്.

പുതിയ അധ്യക്ഷനെ നിയമിക്കുന്നതിനു മുമ്പായി ഇടഞ്ഞു നില്‍ക്കുന്ന ആർഎസ്എസ് നേതൃത്വത്തെ മയപ്പെടുത്തണം എന്നതാണ് ബിജെപിയെ കുഴപ്പിക്കുന്ന മറ്റൊരു പ്രശ്‌നം.


കുമ്മനം രാജശേഖരനെ അധ്യക്ഷസ്ഥാനത്തു നിന്നും നീക്കിയതാണ് ആര്‍ എസ് എസിനെ ചൊടിപ്പിച്ചത്. ഇതോടെയാണ് സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്ന കാര്യത്തില്‍ ചര്‍ച്ച നീളുന്നത്. അതേസമയം, അധ്യക്ഷസ്ഥാനം സ്വന്തമാക്കുന്നതിനായി സംസ്ഥാന ഘടകത്തില്‍ മത്സരം ആരംഭിച്ചു.

മന്ത്രിസഭ പുനഃസംഘടനയില്‍ മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :